Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2026 18:50 IST
Share News :
വേങ്ങര : മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ (43) ആണ് ജിദ്ദ ഈസ്റ്റ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ 16 വർഷമായി പ്രവാസിയായിരുന്നു ഇദ്ദേഹം,
ഇന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
പരേതനായ മൂസകുട്ടിയുടെയും കദിയമ്മ കുട്ടിയുടെയും മകനാണ്. സുമയ്യയാണ് ഭാര്യ. ഫാത്തിമ മിസ്‌ന, ജസ്സ ഹൈറിൻ എന്നിവർ മക്കളാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കും മറ്റു സഹായങ്ങള്‍ക്കുമായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയർ വിങ്ങ് രംഗത്തുണ്ട്.
Follow us on :
Tags:
Please select your location.