Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി മർച്ചൻ്റ്സ് അസോസിയേഷനും ചാലക്കുടി പ്രസ് ഫോറവും ചേർന്നൊരുക്കി 'മധുസ്മൃ‌തി'

22 Aug 2024 17:32 IST

WILSON MECHERY

Share News :

ചാലക്കുടി:

അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിന്റെ ഭാഗമായി ചാലക്കുടി മർച്ചൻ്റ്സ് അസോസിയേഷനും ചാലക്കുടി പ്രസ് ഫോറവും സംയുക്തമായി 'മധുസ്മൃ‌തി' 2024 സംഘടിപ്പിച്ചു. രാവിലെ 8.30നു പ്രസ് ഫോറത്തിൽ പുഷ്പാർച്ചനക്ക് ശേ ശേഷം ചാലക്കുടി വ്യാപാരഭവൻ ഹാളിൽ അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും നടന്നു സനീഷ് കുമാർജോസഫ്എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ, അഡ്വ.കെ.ബി. സുനിൽകുമാർ,ജോയ് മൂത്തേടൻ, സംസ്‌ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് കുമാരി ശ്രീഷ്‌മ ചന്ദ്രൻ എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു. . തുടർന്ന് കൊരട്ടി പാഥേയത്തിൽ പൊതിച്ചോറു സമർപ്പണവും നടന്നു.ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ്തോമസ് കോമ്പാറ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ എബി ജോർജ് റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ എ ഉണ്ണികൃഷ്ണൻ, ചാലക്കുടി സെന്റ് മേരീസ് പള്ളി വികാരി ഫാ വർഗീസ് പാത്താടൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്, മുൻ ഗുരുവായൂർ മേൽശാന്തി ശ്രീഹരി മൂർക്കന്നൂർ, ചാലക്കുടി ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം ഹുസൈൻ, ചാലക്കുടി മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ബിനു മഞ്ഞളി,ചാലക്കുടി പ്രസ് ഫോറം രക്ഷാധികാരിഷാലിമുരിങ്ങൂർ, മുൻപ്രസിഡണ്ട് കെ എൻ വേണു,

സെക്രട്ടറി റോസ്മോൾ ഡോണി, വിൽസൺ മേച്ചേരി എന്നിവർ സംസാരിച്ചു.


  

,

Follow us on :

More in Related News