Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 21:56 IST
Share News :
കടുത്തുരുത്തി: സ്‌കൂളുകളിൽ കുടുംബശ്രീ ആരംഭിക്കുന്ന കഫേയായ മാ കെയർ സെൻററിന്റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ എസ്.കെ.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ സഹകരണ-തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്ക് പോഷക സമ്പൂർണമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി വസ്തുക്കൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ വിലക്കുറവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണശൈലി, ലഹരി വസ്തു ക്കളുമായുള്ള സമ്പർക്കമുണ്ടാകാനുള്ള സാധ്യത മുതലായവ ഇതിലൂടെ ഒഴിവാക്കാനാകും.
ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ആര്യാ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. കെ ശശി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.ടി ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, സി.ഡി.എസ് ചെയർപേഴ്‌സൺ എൻ.ജെ റോസമ്മ, ഹെഡ്മിസ്ട്രസ്സ് പി.കെ കൃഷ്ണകുമാരി, പ്രിൻസിപ്പൽ പ്രിയ ഗോപൻ, പി.ടി.എ പ്രസിഡൻറ് കെ.എൻ രാജൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.