Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 21:25 IST
Share News :
തിരുവനന്തപുരം: ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ (എ കെ പി എൽ എ) 23 ആമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു.
തിരുവനന്തപുരം ശിക്ഷക് സദനിൽ എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പതാക ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കമിട്ടത്. തുടർന്ന്`ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒരു അവലോകനം' എന്ന വിഷയത്തിൽ ജോസഫ് കുര്യൻ സെമിനാർ അവതരിപ്പിച്ചു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൾ ലാബ് അസിസ്റ്റൻസിന്റെ ജോലിഭാരം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബാച്ചുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ലാബ് അസിസ്റ്റന്റ് തസ്തികകൾ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തുടർന്നു നടന്ന ചർച്ചയിൽ സുമേഷ് കാഞ്ഞിരം, സൈനുദ്ദീൻ പി എം, അരുൺ ജോസ്, സജി തോമസ്, സാജ് കുമാർ, അനിൽ ചെമ്പകശ്ശേരി, സജേഷ് കുമാർ എൻ, മനോജ് കുമാർ കെ എ, ബിൻസ് ജോൺ, എൽദോ പോൾ, ജിജോ സെബാസ്റ്റ്യൻ, വിനസന്റ് ലാസർ എന്നിവർ പങ്കുചേർന്നു. നാളെ പൊതുസമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നിർവഹിക്കും.
Follow us on :
Tags:
More in Related News
Please select your location.