Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം എക്‌സൈസ്‌ റെയിഞ്ച് ഓഫീസ് കെട്ടിടം യാഥാർത്ഥ്യമാകുന്നു

13 Feb 2025 19:24 IST

enlight media

Share News :

കുന്ദമംഗലം : ആധുനിക സൗകര്യങ്ങളോടെ കുന്ദമംഗലം എക്‌സൈസ്‌ റെയിഞ്ച് ഓഫീസിന് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30 ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. വെസ്റ്റ് ചാത്തമംഗലത്ത് നടക്കുന്ന ചടങ്ങിൽ പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും.

കെട്ടിട നിർമ്മാണത്തിനായി ബജറ്റ് തുകയില്‍ നിന്നും 1.5 കോടി രൂപയാണ് വകയിരുത്തിയത്. എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണ് താൽക്കാലിക കെട്ടിടത്തില്‍ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറുന്നത്. സമൂഹത്തിലെ ഭാവിയുടെ വാഗ്ദാനങ്ങളായ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലഹരിപദാര്‍ത്ഥങ്ങളിലകപ്പെടുത്തി നിര്‍ജീവമാക്കാനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തി ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍. കുന്ദമംഗലത്ത് പുതിയ എക്സൈസ് റേഞ്ച് ഓഫീസ് വരുന്ന തോടുകൂടി

എക്സൈസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങള്‍ വര്‍ധിക്കും.


ചെത്തുകടവ് പാലത്തിനടുത്ത് നിലവിലുള്ള റവന്യൂ ഭൂമിയിൽ ലഭ്യമാക്കിയ 10 സെൻ്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 433 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ രണ്ട് നിലകളും സ്റ്റെയർ റൂമുകളും അടങ്ങിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ഡൈനിങ് ഹാൾ സൗകര്യവും ഒന്നാം നിലയിൽ ഓഫീസ് സൗകര്യവും ഉൾപ്പെടുത്തിയാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുളളത്.


കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവ്യത്തി ഉദ്ഘാടന പരിപാടിയിൽ മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അലവി അരിയിൽ,

എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍യാദവ്‌, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News