Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലാ മേഖല വാർഷിക സമ്മേളനം നടത്തി.

30 Mar 2025 19:13 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലാ മേഖല വാർഷിക സമ്മേളനം നടത്തപ്പെട്ടു. ഡോ അനുപാ ലൂക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ തങ്കപ്പപണിക്കർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ വി.ജി വേണുഗോപാൽ പി.കെ ശശിധരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ആർ.വേണുഗോപാൽ,ഡി. ജലജ,എൻ.എസ് സതീശ് കുമാർ,പി.വി സോമശേഖരൻ നായർ, കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജോജി കുട്ടൂമ്മേൽ, ആർ.സനൽകുമാർ,കുമാരി ജിസ് ജോസഫ് എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു. പുതിയ മേഖല ഭാരവാഹികൾളായി കെ.ആർ പ്രഭാകരൻ പിള്ള (പ്രസിഡന്റ്), പി.വി സോമശേഖരൻ നായർ ( വൈസ് പ്രസിഡന്റ്), എൻ.എസ് സതീശ് കുമാർ (സെക്രട്ടറി), ഡി. ജലജ ( ജോയിന്റ് സെക്രട്ടറി), ബാലകൃഷ്ണൻ നായർ ( ഖജാൻജി) എന്നിവർ ഉൾപ്പെടെ പതിനഞ്ച് അംഗ മേഖല കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Follow us on :

More in Related News