Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ പി സി സി ജനറൽ സെക്രട്ടറിമാരായ പി. എം. നിയാസിനും , സോണി സെബാസ്റ്റ്യനും ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ഉജ്ജ്വല സ്വീകരണം.

24 Oct 2025 02:09 IST

ISMAYIL THENINGAL

Share News :

ദോഹ: ഒഐസിസി ഇൻകാസ് ഖത്തറിൻ്റെ ചുമതല വഹിക്കുന്ന കെ പി സി സി കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ പി. എം. നിയാസും, സോണി സെബാസ്റ്റ്യനും ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.


വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റ് നിയാസ് ചെറുപ്പത്ത്, ജനറൽ സെക്രട്ടറി ശ്രീജിത് നായർ, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ, ജീസ് ജോസഫ്, നാസർ വടക്കേക്കാട്, നഹാസ് കോടിയേരി, മുജീബ് വി.സി, രഞ്ജു പത്തനംതിട്ട, സലീം ഇടശ്ശേരി, ജോർജ് കുരുവിള, ശംസുദ്ധീൻ, നൗഫൽ കട്ടുപ്പാറ, മാത്തൻ കോട്ടയം, ചാൾസ് ആലപ്പുഴ, ടിജോ തോമസ്, ജോബി, അനീസ് വളപുരം തുടങ്ങിയവർ പങ്കെടുത്തു.


നേതാക്കളുടെ സന്ദർശനം ഖത്തറിലെ മലയാളി കോൺഗ്രസ് അനുകൂല പ്രവർത്തകർക്കു വലിയ ആത്മവിശ്വാസവും ഉത്സാഹവും പകർന്നതായി കമ്മറ്റി നേതാക്കൾ വ്യക്തമാക്കി.

വിദേശത്തും രാജ്യത്തും സംഘടനാ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും പരസ്പര ആശയവിനിമയങ്ങളും ഈ സന്ദർശനത്തിൽ നടപ്പിലാക്കുമെന്ന് നേതാക്കൾ സൂചിപ്പിച്ചു.


വിമാനത്താവളത്തിലെ സ്വീകരണ ചടങ്ങിനുശേഷം, ഖത്തറിലെ സംഘടനാ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചകളും പരിപാടികളും അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു.







Follow us on :

More in Related News