Tue May 27, 2025 9:43 PM 1ST
Location
Sign In
22 Apr 2025 10:19 IST
Share News :
കോട്ടയം: കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ സമീപത്തു നിന്ന് ആയുധങ്ങൾ കണ്ടെത്തി എന്നാണ് പറയുന്നത്. വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ജോലി ചെയ്തുവരുകയാണ് വിജയകുമാർ.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് സൂചന. ഇരുവരുടെയും മുതദ്ദേഹങ്ങൾ വീട്ടിൽ 2 ഇടങ്ങളിലാണ്. വിജയകുമാറിൻ്റെ മൃതദ്ദേഹം സ്വീകരണ മുറിയിലും, മീരയുടെ മൃതദ്ദേഹം മുറിയിലുമാണ്. ഇതുവരുടെയും തലയ്ക്ക് മുറിവുണ്ട് എന്നും പറയുന്നു. ഇരുവരെയും മൃതദേഹം ആക്രമിക്കപ്പെട്ട നിലയിലാണ് . വസ്ത്രങ്ങൾ വലിച്ച് കീറിയ നിലയിലാണ്. വീടിൻ്റെ സമീപത്തു നിന്ന് ആയുധങ്ങൾ കണ്ടെത്തി എന്നാണ് പറയുന്നത്.
ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ജോലി ചെയ്തുവരുകയാണ് വിജയകുമാർ.
Follow us on :
More in Related News
Please select your location.