Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം നടത്തി.

30 Mar 2025 17:28 IST

UNNICHEKKU .M

Share News :



മുക്കം:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ള മാലിന്യസംസ്കരണ സംവിധാനങ്ങളുടെയും ശുചിത്വത്തിൻ്റെയും അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിനെ *സമ്പൂർണ്ണമാലിന്യ* *മുക്ത* *പഞ്ചായത്തായി* ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യഷിബു പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽകൊടിയത്തൂർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ മറിയം കുട്ടിഹസ്സൻ,ആയിഷ ചേലപ്പുറത്ത്, ബാബുപൊലുകുന്നത്ത്, മെമ്പർമാരായ കരീം പഴങ്കൽ,മമ്മദ്, ഷംലൂലത്ത്, ടി.കെ. അബൂബക്കർ, കെ.ജി സീനത്ത് എന്നിവരും പങ്കെടുത്തു. അസിസ്റ്റൻഡ് സെക്രട്ടറി അബ്ദുൾ ഗഫൂർ. ടി, വി.ഇ.ഒ. മാർ , പഞ്ചായത്ത് സ്റ്റാഫ്, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷരീഫ് അമ്പലക്കണ്ടി,ഹരിതകർമസേനാംഗങ്ങൾ, വ്യാപാരികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. മാലിന്യ മുക്ത പ്രതിക്ഞ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ ചൊല്ലി കൊടുത്തു. മാലിന്യമുക്തമായ തത്സ്ഥിതി തുടരുന്നതിന് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണം ഉണ്ടാവണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്തിൽ നിന്നും ആരംഭിച്ച് കൊടിയത്തൂർ അങ്ങാടി വരെ ശുചിത്വസന്ദേശജാഥയും സംഘടിപ്പിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധദിനം, സിഗ്നേച്ചർ ക്യാമ്പയിൻ, സമ്പൂർണ്ണ വിദ്യാലയം,സമ്പൂർണ്ണ അംഗനവാടി,സമ്പൂർണ്ണ അയൽക്കൂട്ടം, സമ്പൂർണ്ണഹരിത സ്ഥാപനം എന്നിവയും പ്രഖ്യാപിച്ചിരുന്നു. കൊടിയത്തൂർ, പന്നിക്കോട്, എരഞ്ഞി മാവ് , ഗോതമ്പ് റോഡ്, പള്ളിത്താഴെ, തോട്ടുമുക്കം അങ്ങാടികളും മാലിന്യമുക്ത ടൗണുകളായി പ്രഖ്യാപിച്ചിരുന്നു.16 വാർഡുകളും മാലിന്യ മുക്ത ടൗണുകളായി പ്രഖ്യാപിച്ചതിന് ശേഷമാണ് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. ചുമരുകളിൽ ശുചിത്വ സന്ദേശങ്ങളും ചിത്രങ്ങളും വരച്ച് മനോഹരമാക്കിയിട്ടുണ്ട്.

Follow us on :

More in Related News