Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 16:08 IST
Share News :
ദോഹ: കെ.എം.സി.സി ഖത്തർ നവോത്സവ് 2K24ന്റെ ഭാഗമായി വുമൻസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. ‘സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ കലയ്ക്കും കായികത്തിനുമുള്ള പ്രാധാന്യം’ എന്ന വിഷയത്തിൽ കെഎംസിസി ഹാളിൽ നടന്ന ടേബിൾ ടോക്കിൽ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയുടെ ഭാഗമായി. പ്രമുഖ മനഃശാസ്ത്രജ്ഞ ഡോ. ബിന്ദു സലിം ആമുഖ പ്രഭാഷണം നടത്തി. കെഎംസിസി വുമൻസ് വിംഗ് പ്രസിഡണ്ട് സമീറ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീന കൂലത്ത് മോഡറേറ്റർ ആയി ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. ട്രഷറർ സമീറ അൻവർ നന്ദി അറിയിച്ചു. ഉപദേശക സമിതി ചെയർപേഴ്സൺ മൈമൂന സൈനുദ്ധീൻ തങ്ങൾ ആശംസ നേർന്ന് സംസാരിച്ചു.
സ്ത്രീകളുടെ മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിന് കലയും കായികവും എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെ കുറിച്ച് പ്രതിനിധികൾ അവരുടെ കാഴ്ചപ്പാടുകളും അഭിപ്രായവും അനുഭവവും പങ്കുവച്ചു. സംഘടനകളെ പ്രധിനിധീകരിച്ച് ഡോ. ആര്യ കൃഷ്ണൻ ഐ.വൈ.സി, ബിന്ദു മാത്യു യൂനിഖ്, നസീഹ മജീദ് മലബാർ അടുക്കള, നൂർജഹാൻ ഫസൽ മുസാവ, ഡോ. പ്രതിഭ രതീഷ് സംസ്‌കൃതി, വാഹിദ സുബി നടുമുറ്റം, അയ്നു നുഹ എം.ജി.എം, ഷംല സിദ്ധീഖ് വിമൻ ഇന്ത്യ ഖത്തർ, മെഹ്സാന മൊയ്‌തീൻ ഇൻകാസ് വനിതാ വിഭാഗം, സുആദ് ഇസ്മായിൽ അഷ്‌റഫ് ഫോക്കസ്, സരിത ജോയ്‌സ് മലയാളി സമാജം എന്നിവർ പങ്കെടുത്തു. വുമൻസ് വിംഗ് നേതാക്കളായ സാജിത മുസ്തഫ, ബസ്മ സത്താർ, താഹിറ മഹ്റൂഫ്, എക്സിക്യൂടീവ് അംഗങ്ങളായ തസ്ലിൻ, ഫാഷിദ. സജ്ന, സുഹറ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.