Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.മാണിയുടെ 92-ആം ജന്മദിനം കേരള കോൺഗ്രസ് കാരുണ്യദിനമായി ആചരിച്ചു

30 Jan 2025 14:23 IST

WILSON MECHERY

Share News :

കാടുകുറ്റി:

മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവും ആയിരുന്ന

കെ.എം.മാണിയുടെ 92-ആം ജന്മദിനമായ ജനുവരി 30 കേരള കോൺഗ്രസ് കാരുണ്യദിനമായി ആചരിക്കുകയുണ്ടായി. കാടുകുറ്റിയിൽ സീയോൻ ആശ്രമത്തിൽ ഭക്ഷ്യ -ശുചീകരണ വസ്തുക്കൾ നൽകുകയുണ്ടായി.പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെന്നിസ് കെ ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ബാബു തോംമ്പ്ര അദ്ധ്യക്ഷത വഹിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞു വർക്കി അവർകൾ മുഖ്യതിഥി ആയിരുന്നു. കൂടാതെ പാർട്ടി നേതാക്കൾ ആയ സിജി ഫ്രാൻസിസ്. എ 

എസ്. ശ്യാം.ജാക്സൺ ലൂയിസ്, റെജി ജോസ്, ജോസഫ് കോലോത്തും തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ഉണ്ടായി.

Follow us on :

More in Related News