Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 08:03 IST
Share News :
ബ്രാംപ്ടണിലെ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. സംഭവത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. രാജ്യത്ത് അക്രമ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ട്രൂഡോ പറഞ്ഞു. ഞായറാഴ്ച, ഹിന്ദു സഭാ മന്ദിറിലെ ഒരു കൂട്ടം ഭക്തരെ ഖലിസ്ഥാനി അനുയായികൾ ആക്രമിക്കുകയായിരുന്നു.
ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടക്കുന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും വിഷയിത്തിൽ അന്വേഷണം ട്രൂഡോ പറഞ്ഞു.
സംഭവത്തിൻ്റെ വീഡിയോ കനേഡിയൻ എംപിമാർ ഉൾപ്പെടെ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്തു, ക്ഷേത്രത്തിന് പുറത്ത് ഒരു കൂട്ടം ആളുകൾ വടികൾ വീശി ഭക്തരെ ആക്രമിക്കുന്നത് കാണാം. ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുമായി ബന്ധമുള്ള കൊടികളുമായാണ് ആക്രമികൾ എത്തിയത്. സംഭവത്തിൽ കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെട്ടതായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ച കമ്മ്യൂണിറ്റി സംഘടനയായ ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.