Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ കമ്മറ്റി തൃണമൂൽ കോൺഗ്രസിന് പൂർണ പിൻതുണ പ്രഖ്യാപിച്ചു.

02 Mar 2025 20:35 IST

SUNITHA MEGAS

Share News :


കോട്ടയം: തൃണമൂൽ കോൺഗ്രസ്സിൽ ലയിക്കുവാനുള്ള കേരളാ കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം കോട്ടയം ജില്ലാ കമ്മറ്റി അംഗീകരിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി.

 ജില്ലയിലെ മുഴുവൻ ഭാരവാഹികളും സജി മഞ്ഞക്കടമ്പിലിൻ്റെ നേതൃത്വത്തിന് പിൻതുണ പ്രഖ്യാപിച്ചു. 

തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്ററായി നിയമിതനായ പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെ യോഗം അനുമോദിച്ചു.

ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂരിൻ്റെ അദ്ധ്യക്ഷതയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന കോട്ടയം ജില്ല നേതൃ യോഗം സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ. ബാലു ജി വെള്ളിക്കര മുഖ്യപ്രസംഗം നടത്തി.

 സംസ്ഥാന ഭാരവാഹികളായ മോഹൻദാസ് ആമ്പലാറ്റിൽ, ലൗജിൻ മാളിയേക്കൽ, കോട്ടയം ജോണി, ശിവപ്രസാദ് ഇരവിമംഗലം, അഡ്വ. സെബാസ്റ്റ്യൻ മണിമല, ജോയി സി കാപ്പൻ, രാജേഷ് ഉമ്മൻ കോശി, ടിജോ കൂട്ടുമ്മേക്കാട്ടിൽ, ബിജു കണിയമല, വിപിൻ ശൂരനാടൻ, ജില്ലാ ഭാരവാഹികളായ ഷാജിമോൻ പാറപ്പുറത്ത്, സന്തോഷ് മൂക്കിലിക്കാട്ട്, ലിബിൻ കെ.എസ്, എം റ്റി അശോകൻ, സന്തോഷ് വള്ളോംകുഴി, ജി ജഗദീശ്, ടോമി താണോലിൽ, സുരേഷ് കൃഷ്ണ, ഷാജി തെള്ളകം, രമേശ് വി ജി, കെ.എം. കുര്യൻ കണ്ണംകുളം, സി.എം. ജേക്കബ്, സുരേഷ് തിരുവഞ്ചൂർ, സാബു കല്ലാച്ചേരിൽ , ഗോപകുമാർ വി എസ്, ജിത്തു സുരേന്ദ്രൻ, സോജോ പുളിന്താനത്ത്, സുരേഷ് ബാബു പി ബി, ബൈജു മാടപ്പാട്, ബിജു തോട്ടത്തിൽ, ശ്രീധരൻ നട്ടാശേരി, രാജേഷ് കുമാർ പി എൻ ,സിബി പാണ്ടിയമ്മാക്കൽ, ശ്രീലക്ഷ്മി പാലാ, ജോർജ് സിജെ എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News