Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പാ നിയമ ലംഘനം: പ്രതി അറസ്റ്റില്‍

02 Aug 2024 20:31 IST

R mohandas

Share News :

 കൊല്ലം: കാപ്പാ നിയമ പ്രകാരം സ്വീകരിച്ച ശിക്ഷാ നടപടി ലംഘിച്ച, നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ അറസ്റ്റ് ചെയ്യ്തു. പാവുമ്പ മണപ്പള്ളി തെക്ക് ഭഗവതി വിളയില്‍ രാജേന്ദ്രന്‍ മകന്‍ മോനച്ചന്‍ എന്ന ബിനില്‍(27) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പൊതു ജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി മാറിയ പ്രതിക്കെതിരെ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2024 ജൂണ്‍ മാസം 29-ാം തീയതി മുതല്‍ 6 മാസക്കാലത്തേക്ക് ഇയാളെ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നും പുറത്താക്കിക്കൊണ്ട് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍ നിശാന്തിനി ഐ.പി.എസ് ഉത്തരവായിരുന്നു. എന്നാല്‍ പ്രസ്തുത കാലയളവില്‍ ഈ ഉത്തരവ് ലംഘിച്ച്‌കൊണ്ട് പ്രതി കൊല്ലം ജില്ലയില്‍ പ്രവേശിച്ചതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. കാപ്പാ നിയപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കിയിട്ടുളളവരെ നിരീക്ഷിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തിയപ്പോഴാണ് നിയമലംഘനം കണ്ടെത്തിയത്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, എ.എസ്.ഐ ജയകൃഷ്ണന്‍, എസ്.സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow us on :

More in Related News