Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ബ്ലോക്ക് പഞ്ചാത്ത് അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനം;വെള്ളൂരിന് ഇരട്ടി മധുരം.

27 Dec 2025 20:27 IST

santhosh sharma.v

Share News :

വൈക്കം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇക്കുറി യുഡിഎഫിന് ലഭിച്ചപ്പോൾ വെള്ളൂർ പഞ്ചായത്തിന് ലഭിച്ചത് ഇരട്ടിമധുരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട തങ്കമ്മ വർഗ്ഗീസും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട കുര്യാക്കോസ് തോട്ടത്തിലും വെള്ളൂരിൽ നിന്ന്. വെള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും കഴിഞ്ഞ തവണ പൊതി ഡിവിഷനിൽ നിന്നുള്ള അംഗവുമാണ് യു ഡി എഫ് മുന്നണിയിലെ കേരള കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച തങ്കമ്മ. മുൻ വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗവും കഴിഞ്ഞ തവണ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായിരുന്നു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട കുര്യാക്കോസ്. ബ്ലോക്ക് പഞ്ചായത്ത് വെള്ളൂർ ഡിവിഷനിൽ നിന്നുമാണ് കുര്യാക്കോസ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട തങ്കമ്മ ആപ്പാഞ്ചിറ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഇരുവരുടെയും കാലാവധി ആദ്യ രണ്ട് വർഷമാണ്.തുടർന്നുള്ള മൂന്ന് വർഷം മുട്ടുചിറ ഡിവിഷനിൽ നിന്നും വിജയിച്ച

ലൈസമ്മ തോമസും കീഴൂർ ഡിവിഷനിൽ നിന്നും വിജയിച്ച ലിസി റോയിയും പ്രസിഡൻ്റ് പദം പങ്കിടും. തലയോലപ്പറമ്പ് ഡിവിഷനിൽ നിന്നും വിജയിച്ച സീതു ശശിധരനും മറ്റൊരു കേരള കോൺഗ്രസ് അംഗത്തിനുമാണ് തുടർന്നുള്ള ഒന്നര വർഷം വീതം വൈസ് പ്രസിഡൻ്റ് സ്ഥാനം ലഭിക്കുക. അതെ സമയം എൽ ഡി എഫിന് മൃഗീയ ഭൂരിപക്ഷമുള്ള വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ സി പി എം പ്രതിനിധി കെ.കെ ശശികുമാർ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. സി പി ഐ യിലെ ഗീതാ സോമനാണ് വൈസ് പ്രസിഡൻ്റ്. ആദ്യ നാലു വർഷമാണ് ഇവരുടെ കാലാവധി. തുടർന്നുള്ള ഒരു വർഷം പ്രസിഡൻ്റ് സ്ഥാനം സി പി ഐ ക്കും വൈസ് പ്രസിഡൻ്റ് സ്ഥാനം സി പി എമ്മിനുമായിരിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിൽ 13 ലും എൽ ഡി എഫ് ആണ് വിജയിച്ചത്. തോട്ടകം ഡിവിഷനിൽ നിന്നുള്ള പി.ജെ സെബാസ്റ്റ്യൻ മാത്രമാണ് ബ്ലോക്ക് പഞ്ചായത്തിലെ ഏക യു ഡി എഫ് അംഗം. 

Follow us on :

More in Related News