Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2025 22:01 IST
Share News :
വൈക്കം: അപൂർവമായി കാണുന്നതും കണ്ടാൽ കൊറോണ വൈറസിനെ പോലെ രൂപസാദൃശ്യമുള്ളതുമായ കദംബം വിരിഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് കടമ്പ് മരം പുഷ്പിച്ചു നില്ക്കുന്നത്. കേരളത്തിൽ അധികമാരും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു പുഷ്പമാണ് കദംബം. കടമ്പ് എന്നാണ് ഈ മരം പൊതുവെ അറിയപ്പെടുന്നത്. കേരളത്തിൽ അപൂർവ്വമായി കാണപ്പെടുന്ന ഈ വൃക്ഷം വടക്കേ ഇന്ത്യക്കാരനാണ്. മൊട്ടിട്ട് കഴിഞ്ഞാൽ ചെറിയ മഞ്ഞ പന്തിന്റെ ആകൃതിലാകും. ദിവസങ്ങൾക്കുള്ളിൽ വിടരാൻ തുടങ്ങും. ഇതിൻ്റെ പൂവിന് ടെന്നിസ് ബോളിന്റെ ആകൃതിയുള്ളതിനാൽ ടെന്നിസ് ബോൾ ട്രീ എന്നും അറിയപ്പെടുന്നു. പുരാണങ്ങളിൽ വിശിഷ്‌ട വൃക്ഷമായിട്ടാണ് ഇത് കരുതപ്പെടുന്നത്. ഇതിൻ്റെ ഇലയും തൊലിക്കും ഔഷധ ഗുണം ഏറെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ക്ഷതം ഉണങ്ങുന്നതിനും അപസ്മാര ചികിത്സക്കും പുരാണ കാലം മുതൽ ഉപയോഗിച്ച് വരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വിരിഞ്ഞു നില്ക്കുന്ന മഞ്ഞ കദംബം കാണാൻ ഭക്തജനങ്ങൾ ഉൾപ്പടെ നിരവധി പേരാണ് എത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.