Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് സഹായവുമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു.

26 Apr 2025 23:50 IST

santhosh sharma.v

Share News :

വൈക്കം: കേരള നോളജ് ഇക്കോണമി മിഷൻ ആരംഭിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ ഭാഗമായ ജോബ് സ്റ്റേഷൻ വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ എസ്. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് വളരെ എളുപ്പത്തിൽ തൊഴിൽ 'കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നൽകുകയാണ് ജോബ് സ്റ്റേഷനിലൂടെ ലക്ഷ്യമിടുന്നത്. വൈക്കം ബ്ലോക്കിൻ്റെ പരിധിയിൽ വരുന്ന ആറു പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം ഉറപ്പുവരുത്തും. പഞ്ചായത്തുകളിൽ ഫെസിലിറ്റേഷൻ സെൻ്റർ ആരംഭിക്കും. അംഗങ്ങളായ എം കെ. ശീമോൻ. കെ എം ഉദയപ്പൻ വീണ അജി രേഷ്മ പ്രവീൺ സുജാതമധു ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാജേന്ദ്രപ്രസാദ് ബിന്ദു അജി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News