Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 21:40 IST
Share News :
തെക്കൻ ലെബനനിൽ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും, കുട്ടികളും, ഡോക്ടർമാരും ഉൾപ്പെടെ 200 ലേറെ പേർ കൊല്ലപ്പെട്ടതായും, 1000 ലധികം പേർക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള സംഘം ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന വീടുകളും മറ്റ് കെട്ടിടങ്ങളും ഉടൻ ഉപേക്ഷിക്കണമെന്ന് പ്രതിരോധ സേന മുന്നറിയിപ്പ് നൽകിയതിനു പി്ന്നാലെയായിരുന്നു ഇസ്രായേൽ ബോംബാക്രമണം.
ഹിസ്ബുള്ള ഗ്രൂപ്പിനെതിരായ ഒരു വർഷത്തോളമായി നടത്തിയ ഏറ്റവും തീവ്രമായ വ്യോമാക്രമണങ്ങളിലൊന്നായിരുന്നു തിങ്കളാഴ്ച നടന്നെതെന്നാണ് പറയുന്നത്. ലെബനനിലെ 300 കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം.
Follow us on :
Tags:
More in Related News
Please select your location.