Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 07:27 IST
Share News :
ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻറെ തലസ്ഥാനമായ ടെഹ്റാനിലും ഉഗ്രസ്ഫോടനങ്ങളുണ്ടായി.
ആക്രമണം സംമ്പന്ധിച്ച് ഇസ്രയേൽ സ്ഥിരീകരണം നടത്തി. ഇറാൻറെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തുടർച്ചയായുള്ള ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നും ഇസ്രയേൽ വ്യക്തമാക്കി. സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.
ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ സ്ഫോടനത്തിൽ തകർന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. പ്രതികരിക്കുക എന്നത് തങ്ങളുടെ അവകാശവും കടമയുമാണെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഒക്‌ടോബർ ഒന്നിന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിത്.
ഇറാൻ്റെ സൈനിക കേന്ദ്രങ്ങളിലുള്ള ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ ഇക്കാര്യം വൈറ്റ് ഹൗസിനെ അറിയിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനെ ദ്രോഹിച്ചതിന് യഹൂദ രാഷ്ട്രത്തിൻ്റെ ശത്രുക്കൾക്ക് വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് വ്യോമാക്രമണം.
2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതിന് ശേഷമാണ് മിഡിൽ ഈസ്റ്റ് യുദ്ധത്തിന് തുടക്കമായത്. ഹമാസ് ആക്രമണത്തിനെതിരായ ഇസ്രായേൽ പ്രത്യാക്രമണം പലസ്തീനിൽ കൂട്ടക്കുരുതിടയാക്കിയിരുന്നു. അടുത്തിടെ ലബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഇസ്രായേലിന് നേരെ ആക്രമണമഴിച്ചുവിട്ടത്.
Follow us on :
Tags:
More in Related News
Please select your location.