Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡ്സ് 2025 പ്രഖ്യാപിച്ചു

29 Oct 2025 19:01 IST

AJAY THUNDATHIL

Share News :


   

മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്‌ & എന്റർടൈൻമെന്റ് ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് "ഇൻ്റർനാഷണൽ പുലരി ടീ വി 2025" അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര, സീരിയൽ, ഡോക്യൂമെന്ററി, ഷോർട്ട്ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.


 പ്രശസ്ത ചലച്ചിത്ര സംവിധായകൻ  ടി എസ് സുരേഷ്ബാബു ജൂറി ചെയർമാനായും, ചലച്ചിത്ര ടെലിവിഷൻ താരം മിസ്സ് മായാവിശ്വനാഥ്, ചലച്ചിത്ര നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ജൂറി മെമ്പർമാരുമായിട്ടുള്ള പാനലാണ് മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി അവാർഡ് 2025 ജേതാക്കളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.


*ഇൻറർനാഷണൽ പുലരി ടിവി സിനിമ അവാര്‍ഡ് 2025*

-----------------------------------------------

മികച്ച ജനപ്രിയ സിനിമ - *തുടരും* (നിർമ്മാതാവ് - എം. രഞ്ജിത്ത്)


മികച്ച സിനിമ - *ഉറ്റവർ* (നിർമ്മാതാവ് - ഫിലിം ഫാൻ്റസി)


മികച്ച സംവിധായകൻ - *അനിൽ ദേവ്* (ചലച്ചിത്രം - ഉറ്റവർ)


മികച്ച നവാഗത സംവിധായകൻ - *എ ആർ വാടിക്കൽ* (ചലച്ചിത്രം - മദർ മേരി)


മികച്ച നടൻ - *നിരഞ്ജ് മണിയൻപിള്ള രാജു* (ചലച്ചിത്രം - ഗു, ത്രയം)


മികച്ച നടി

1. *ലാലി പിഎം* (ചലച്ചിത്രം - മദർ മേരി)

2. *മഞ്ജു നിഷാദ് (ചലച്ചിത്രം* - ട്രെയ്‌സിംഗ് ഷാഡോ)


മികച്ച പുതുമുഖ നടി - *ആതിര സുധീർ* (ചലച്ചിത്രം - ഉറ്റവർ)


മികച്ച ബാലതാരം

1. *തന്മയ സോൾ* (ചലച്ചിത്രം - ഇരു നിറം) '

2. *കാശ്മീര സുഗീഷ്* (ചലച്ചിത്രം - ഒരുമ്പെട്ടവൻ)


മികച്ച തിരക്കഥാകൃത്ത് - *എ ആർ വാടിക്കൽ* (ചലച്ചിത്രം - മദർ മേരി)


മികച്ച സംഗീത സംവിധായകൻ - *രാംഗോപാൽ ഹരികൃഷ്ണൻ* (ചലച്ചിത്രം - ഉറ്റവർ)


മികച്ച ബിജിഎം - *രഞ്ജിനി സുധീരൻ* (ചലച്ചിത്രം - മിലൻ)


മികച്ച പിന്നണി ഗായകൻ

1. *അൻവർ സാദത്ത്* (ചലച്ചിത്രം - മിലൻ)

2. *അലോഷ്യസ് പെരേര* (ചലച്ചിത്രം - തൂലിക)


മികച്ച പ്രോജക്ട് ഡിസൈനർ - *സഞ്ജു എസ് സാഹിബ്* (ചലച്ചിത്രം - ഉറ്റവർ)


മികച്ച കുട്ടികളുടെ ചലച്ചിത്ര സംവിധായകൻ - *ജിൻ്റോ തോമസ്* (ചലച്ചിത്രം - ഇരുനിറം)


മികച്ച സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫിലിം ഡയറക്ടർ - *ശരവണ ശക്തി* (സിനിമ - പോസ്റ്റ് കാർഡ് (തമിഴ്)



*ഇൻറർനാഷണൽ പുലരി ടിവി ടെലിവിഷന്‍ അവാര്‍ഡ്* 2025

----------------------------------------------

മികച്ച ജനപ്രിയ സീരിയൽ - *ഗീത ഗോവിന്ദം* - ഏഷ്യാനെറ്റ്


മികച്ച സീരിയൽ - *മാംഗല്യം തന്തുനാനേന*

(ആർപി ശ്രീകുമാർ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ)) - സൂര്യ ടിവി

നിർമ്മാതാവ്: സരിഗമ മുംബെ


മികച്ച സംവിധായകൻ - *ശ്രീജിത്ത് പലേരി* (സീരിയൽ - മാംഗല്യം തന്തുനാനേന) സൂര്യ ടിവി


മികച്ച നടൻ - *പ്രയാൻ വിഷ്ണു* (സീരിയൽ - സുഖമോ ദേവി) ഫ്‌ളവേഴ്‌സ് ടിവി


മികച്ച നടി - *സുസ്മിത പ്രഭാകരൻ* (സീരിയൽ - സുഖമോ ദേവി) ഫ്‌ളവേഴ്‌സ് ടിവി


പുതുമുഖ നടി - *ആർച്ച എസ് നായർ* (സാന്ത്വനം2 - ഏഷ്യാനെറ്റ്, ആതിര - സൂര്യ ടിവി, ഗായത്രിദേവി എൻ്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ് - മഴവിൽ മനോരമ)


മികച്ച ലൈവ് കമൻ്റേറ്റർ - *ഡോ. പ്രവീൺ ഇരവങ്കര* (തൃശൂർ പൂരം) കൈരളി ന്യൂസ്


മികച്ച ക്യാമറാമാൻ - *പ്രിയൻ* (സീരിയൽ - പവിത്രം) ഏഷ്യാനെറ്റ്


മികച്ച എഡിറ്റർ - *അനന്തു (സീരിയൽ* - പെയ്തൊഴിയാതേ) സൂര്യ ടിവി


മികച്ച മേക്കപ്പ് - *രഞ്ജിത്ത് തിരുവല്ലം* (സീരിയൽ - ടീച്ചറമ്മ) ഏഷ്യാനെറ്റ്


മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് - *വിനീത് വിശ്വനാഥൻ* (സീരിയൽ - മഹാലക്ഷ്മി) ഫ്‌ളവേഴ്‌സ് ടിവി


മികച്ച കലാസംവിധായകൻ - *സക്കീർ ഹുസൈൻ* (സീരിയൽ - മൗനരാഗം) ഏഷ്യാനെറ്റ്


മികച്ച കോസ്റ്റ്യൂമർ - *തമ്പി ആര്യനാട്* (സീരിയൽ - പവിത്രം) ഏഷ്യാനെറ്റ് .....


ഒപ്പം ഷോർട്ട് ഫിലിം കാറ്റഗറിയിൽ മികച്ച ഷോർട്ട് ഫിലിമായി ഉപ്പ് (നിർമ്മാണം - KPMSM HSS NSS UNIT ), മികച്ച നടനായി പ്രകാശ് വടകര (സ്റ്റെയിൽമേറ്റ്), മികച്ച നടിയായി ജയാ മേനോൻ (സ്റ്റെയിൽമേറ്റ്) തുടങ്ങി നിരവധി ഷോർട്ട് ഫിലിം മറ്റ് കാറ്റഗറി അവാർഡുകളും മ്യൂസിക്കൽ വീഡിയോ വിഭാഗത്തിൽ മികച്ച മ്യൂസിക്കൽ വീഡിയോയായി പൊൻമകൾ (നിർമ്മാണം - പ്രഭ ടി കെ ) തുടങ്ങി നിരവധി മറ്റ് കാറ്റഗറി അവാർഡുകളും പ്രഖ്യാപിച്ചു. 


ഡിസംബർ 7 ന് കാലത്ത് 9.30 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ചാണ് അവാർഡു വിതരണം .......


പിആർഓ അജയ് തുണ്ടത്തിൽ

Follow us on :

More in Related News