Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആൾരൂപങ്ങൾ സിനിമ തിരക്കഥ പുസ്തകം പ്രകാശിതമായി

20 Oct 2025 15:44 IST

AJAY THUNDATHIL

Share News :



ചലച്ചിത്ര ടെലിവിഷൻ തിയറ്റർ സംവിധായകൻ സി വി പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2016-ൽ തീയേറ്ററുകളിലെത്തിയ കലാമൂല്യമുള്ള സിനിമ "ആൾരൂപങ്ങളുടെ" തിരക്കഥ പുസ്തകം സമം ആർട്സ് തിരുവനന്തപുരത്തിൻ്റെ ബാനറിൽ പ്രകാശിതമായി.


 തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ച് കേരള പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും തുടർന്ന് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദും പ്രകാശന കർമ്മം നിർവ്വഹിച്ചു. രണ്ടുപേരിൽ നിന്നും പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചത് സി വി പ്രേംകുമാറിൻ്റെ കൊച്ചുമകൾ അയിനയാണ്.


തിരക്കഥ പുസ്തക പ്രകാശനത്തോടനുബ്ബന്ധിച്ച് ആൾരൂപങ്ങൾ സിനിമ പ്രദർശനമുണ്ടായിരുന്നു.


ആശംസകൾ അറിയിച്ചത് പ്രശസ്ത കവി ഗിരീഷ് പുലിയൂർ, ആൾരൂപങ്ങളിലെ നായികയും പ്രശസ്ത അഭിനേത്രിയുമായ മായ വിശ്വനാഥ്, ചിത്രത്തിൻ്റെ നിർമ്മാതാവ് എ എം നൗഷാദ് എന്നിവരാണ്. സ്വാഗതമാശംസിച്ചത് പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ തിയറ്റർ ആർട്ടിസ്റ്റും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാറാണ്. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് സമം ആർട്ട്സിൻ്റെ പ്രസിഡൻ്റും ചലച്ചിത്ര പിആർഓ യുമായ അജയ് തുണ്ടത്തിലും കൃതജ്ഞത രേഖപ്പെടുത്തിയത് സമം ആർട്സിൻ്റെ ട്രഷറർ മിനി സതീഷുമായിരുന്നു.

തിരക്കഥ പുസ്തകം വാങ്ങാൻ താത്പര്യമുള്ളവർ 9447027033, 9847917661 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .......

Follow us on :

More in Related News