Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 03:38 IST
Share News :
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കർ കൂടിക്കാഴ്ച നടത്തി.
ദോഹ ഫോറം 2024 ൻ്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ക്രിയാത്മകമായ ചർച്ചകൾ നടത്തിയതായി കൂടിക്കാഴ്ചക്കുശേഷം ഡോ. എസ്. ജയ്ശങ്കർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഗസ്സയും സിറിയയും ഉൾപ്പെടെ മേഖലയിലെ വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. പൊതുവായ താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾക്ക് പുറമേ ഫോറത്തിൻ്റെ അജണ്ടയിലെ വിഷയങ്ങളിൽ അവർ വീക്ഷണങ്ങൾ കൈമാറി.
ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻഥാനി ബിൻ ഫൈസൽ ആൽഥാനിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
Follow us on :
Tags:
More in Related News
Please select your location.