Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപെടുത്തി നടപ്പിലാക്കുന്ന ശ്രീജാലകം പദ്ധതിയുടെ സേവനങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം.

18 Mar 2025 22:36 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി:കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിലുൾപെടുത്തി നടപ്പിലാക്കുന്ന വനിതാ ഘടക പദ്ധതിയായ ശ്രീജാലകം പദ്ധതിയുടെ സേവനങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺസൺ കൊട്ടുകാപ്പിള്ളി നിർവഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സന്ധ്യ പി കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രുതി ദാസ് സ്വാഗതം പറഞ്ഞു. 

മേൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പരിശീലനം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ വെച്ചു ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ ബി സ്മിത,

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പി വി സുനിൽ, നയന ബിജു, സെലീനമ്മ ജോർജ്, സ്‌കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, ജിഷ രാജപ്പൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക്‌ ആസൂത്രണ സമിതി അംഗം ജി പ്രസാദ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലെ ഗ്രാമ പഞ്ചായത്ത് നിവാസികളായ തൊഴിൽ രഹിതരായ വനിതകൾക്ക് പ്രാദേശികമായി തൊഴിലും വരുമാനവും ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ശ്രീജാലകം. 2023-24 വർഷമാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

വയോജന പരിപാലനം, പ്രസവാനന്തര പരിചരണം, ഫിസിയോ തെറാപ്പി, രോഗീ പരിചരണം, കൃഷി പരിപാലനത്തിനും വിളവെടുപ്പിനും സഹായം, അലങ്കാരപൂന്തോട്ട നിർമ്മാണം, ഹൌസ് കീപ്പിങ്, ഡ്രൈവിംഗ് സേവനം, ശിശു പരിപാലനം, മൃഗപരിപാലനം എന്നിങ്ങനെ മുൻഗണന നൽകുന്ന പദ്ധതികളുൾപ്പെടെ ഇരുപത്തിയഞ്ചോളാം സേവനങ്ങൾ 

പദ്ധതിയിലൂടെ നൽകുന്നു. രെജിസ്റ്റർ ചെയ്തവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു. ഏകദേശം 150 വനിതകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിലേക്കുള്ള പരിശീലനങ്ങൾ ഏകദേശം പൂർത്തിയായിട്ടുണ്ട്.

പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായ സി ഡി പി ഒ നമിത ഇ കെ യോഗത്തിന് നന്ദി പറഞ്ഞു. ‎

Follow us on :

More in Related News