Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം

18 Mar 2025 15:14 IST

CN Remya

Share News :

കോട്ടയം: കോട്ടയം അയ്മനം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ ഒറ്റയാൾ അതിക്രമം. ചൊവ്വാഴ്ച രാവിലെ 9.30 യാണ് സംഭവം. അയ്മനം മുട്ടേൽ കോളനി സ്വദേശിനിയായ സ്ത്രീയാണ് അതിക്രമം നടത്തിയത്. വർഷങ്ങളായി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് അതിക്രമം നടത്തിയത് എന്നാണ് വിവരം.

പഞ്ചായത്ത് പ്രസിഡൻ്റ് ബിജി രാജേഷ്, വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം, സെക്രട്ടറി ഇൻ ചാർജ് എന്നിവരുടെ ക്യാബിൻ ഗ്ലാസ് സ്ത്രീ അടിച്ചുതകർത്തു. കൂടാതെ പഞ്ചായത്ത് ഓഫീസിലും അക്രമങ്ങൾ നടത്തി. തടയാൻ സെക്യൂരിറ്റിയും, മറ്റു ജീവനക്കാരും ശ്രമിച്ചുവെങ്കിലും അതിക്രമത്തിന് പിന്നാലെ ഇവർ രക്ഷപ്പെട്ടു. വിവരമറിഞ്ഞതിനെ തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News