Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2025 21:05 IST
Share News :
കടുത്തുരുത്തി: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് അടിസ്ഥാന കാരണമായ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍ക്കെതിരെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ഇടവകയിലെ മറ്റു സംഘടനകളുടെ സഹകരണത്തോടെയാണ് ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തിയത്. ലഹരി വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ക്കുന്ന സാമൂഹിക വിപത്താണെന്നു മനസ്സിലാക്കുന്നതായും ഇതു ഉപയോഗിക്കുകയോ, ഉപയോഗിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്നുമാണ് അംഗങ്ങള്‍ ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തത്. പ്രതിജ്ഞയ്ക്ക് മുന്നോടിയായി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് തന്റേതായ കടമ നിറവേറ്റുമെന്നും ലഹരിവിമുക്ത സമൂഹത്തിനായി പ്രയത്‌നിക്കുമെന്നും ഏല്ലാവരും പ്രതിജ്ഞയെടുത്തു. പള്ളിയില്‍ മാതാവിന്റെ ഗ്രോട്ടോയുടെ മുമ്പിലാണ് പ്രതിജ്ഞ നടന്നത്. ഫൊറോനാ സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, കടുത്തുരുത്തി ഡിഇഒ എ.സി. സീന, സി.എം. മാത്യു ചേനക്കാലായില്‍, ചാക്കപ്പന്‍ തയ്യില്‍, പി.സി. ജോസഫ് പന്തിരുപറയില്‍, കൈക്കാരന്മാരായ സോണി ആദപ്പള്ളില്‍, ജോസ് ജെയിംസ് നിലപ്പന, മനോജ് പുലയിരിക്കുംതടം, തോമസ് വെട്ടുവഴി, മാത്യു കോച്ചേരില്‍, രാജു കോലഞ്ചേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.