Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2025 21:21 IST
Share News :
കേരള ഒളിമ്പിക് അസോസിയേഷൻ കേരള കരാട്ടെ അസോസിയേഷനുമായി സഹകരിച്ച് കേരള ഓപ്പൺ കാരട്ടെ ചാമ്പ്യൻഷിപ്പ് 2025 നടത്തുന്നു. ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് ഏകദേശം 4500 കായിക താരങ്ങൾ പങ്കെടുക്കും. കാട്ട (Kata), കുമിറ്റെ (Kumite) എന്നീ വിഭാഗങ്ങളിലാണ് മത്സരം. വൈററ് ബെൽറ്റ് മുതൽ ബ്ലാക്ക് ബെൽറ്റ് വരെ ഉള്ള പ്രായ ലിംഗ ഭേദമന്യേ കേരളത്തിലെ കാരട്ടെക്കാർക്ക് പരിപാടിയിൽ പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ കേരള ഒളിമ്പിക് അസോസിയേഷൻ്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട് ( keralaolympic.org). ഏപ്രിൽ 5 വരെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണെന്ന് മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് യു തിലകനും സെക്രട്ടറി പി ഹൃഷികേശ് കുമാറും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
94000 64002 എന്ന നമ്പറിൽ ബന്ധപ്പെടണം
Follow us on :
Tags:
More in Related News
Please select your location.