Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 14:56 IST
Share News :
കോഴിക്കോട്:
ഐ ലീഗിൽ രണ്ടാം ഹോം മത്സരത്തിൽ ഗോകുലം ചർച്ചിൽ ബ്രദേഴ്സ് ഗോവയെ ഇന്ന്
നേരിടും.
രാത്രി 7 നു കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. ഇതുവരെ മൂന്ന് മത്സരങ്ങൾ കളിച്ച ഗോകുലം 5 പോയിന്റ്സുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്സ് എഫ് സിക്ക് മൂന്നു മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് സു ആണ് ഉള്ളത്. മുൻ സീസണിൽ ചർച്ചിലിനോട് തോൽവി വഴങ്ങിയിട്ടില്ലെന്ന മേൽകൈ ഗോകുലത്തിനുണ്ട്, സമാന ശൈലിയിൽ അക്രമിച്ചുകളിക്കുന്ന ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഇന്നത്തെ മത്സരത്തിൽ ഗോളുകൾ ഒട്ടനവധി പിറന്നേക്കാം.
ചാംപ്യൻസ്‌ഷിപ് നേടാൻ ഗോകുലത്തിന് മത്സരം വിജയിക്കൽ അനിവാര്യമാണ്, നിലവിൽ എല്ലാ ടീമുകളും 3 വീതം മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 7 പോയിന്റ്‌സുമായി ഇന്റർ കാശി എഫ് സി യാണ് ഒന്നാം സ്ഥാനത്ത്. "ഗോൾ അവസരങ്ങൾ ഒരുപാടുണ്ടാക്കുന്നുവെങ്കിലും ഗോൾകണ്ടെത്തുന്നെതിലെ പിഴവുകൾ സംഭവിക്കുന്നതാണ് ടീമിനെ അലട്ടുന്നത്, എനിക്ക് ഈ ടീമിൽ വിശ്വാസമുണ്ട് ടീമിൽ ഇന്ത്യൻ ഡിഫെൻഡേർസ് തന്നെ മതിയാവുമെന്നാണ് ഞാൻ കരുതുന്നതും, ചർച്ചിലിനെതിരെ വിജയിക്കാൻ തന്നെയാണ് ഞങ്ങൾ ശ്രേമിക്കുന്നതും" ടീം ഹെഡ് കോച്ച് അന്റോണിയോ റുവേട തൻ്റെ ടീമിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്.
Follow us on :
Tags:
More in Related News
Please select your location.