Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 11:10 IST
Share News :
കോഴിക്കോട്: ഐ ലീഗ് മത്സരത്തിൽ ഐ സ്വാളിനോട് ഗോകുലത്തിന് 1 - 1 ന് സമനില. ആദ്യ പകുതിയുടെ 13ാം മിനിറ്റിൽ ഐസ്വാളിൻ്റെ മിഡ്ഫീൽഡർ ഹൃയാതായും 46 ാം മിനിറ്റിൽ ഗോകുലത്തിൻ്റെ മിഡ്ഫീൽഡർ റിഷാദ് നേടിയ ഗോളുമാണ് ടീമുകളുടെ സമനിലച്ചങ്ങല തീർത്തത്.
ഐസ്വാളിൻ്റെ
ബിയാക് ഡിക എടുത്ത കോർണർ കിക്കിൽ ഫോർവേഡ് ഹൃയാതായ തലവെച്ച് ഗോളാക്കിയതോടെ മത്സരം 1-0 ൻ്റെ ലീഡിലേക്കുയർത്തി. ആറാം മിനിറ്റിൽ ഗോകുലം ഫോർവേഡ് വി സുഹൈർ വലതു വിങ്ങിലൂടെ ഗോൾ മുന്നേറ്റത്തിന് ഷോട്ടുതിർത്തെങ്കിലും ഐസ്വാളിൻ്റെ ഗോൾകീപ്പർ ഹൃയാത്പുയ തടഞ്ഞിട്ടു. നീണ്ടും കുറികിയുമുള്ള പാസുകൾ കളം നിറഞ്ഞ് തലക്കും വിലങ്ങും പാഞ്ഞതോടെ ഇരു ടീമുകളും തുടക്കം മുതലേ അറ്റാക്കിങ് കളി പുറത്തെടുത്തു. 17ാം മിനിറ്റിൽ ഗോകുലത്തിൻ്റെ സുഹൈറിന് മറ്റൊരവസരം കുടി ലഭിച്ചെങ്കിലും ഗോളിയുടെ സേവിലൂടെ ലക്ഷ്യം കാണാനായില്ല. 20ാം മിനിറ്റിൽ ഐസ്വാളിൻ്റെ ഗോൾകീപ്പർ ഹൃയാത്പുയക്ക് കൂട്ടിയിടിയിൽ പരിക്കേറ്റതോടെ രാംചെന ഇറങ്ങി. ആദ്യ പകുതിയിൽ ഇരു ടീമുകളും പൊരുതി കളിച്ചെങ്കിലും കളിയേറെ യും ഗോകുലം ഗോൾമുഖത്തായിരുന്നു. 25ാം മിനിറ്റിൽ ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും ഐസ്വാളിൻ്റെ പ്രതിരോധത്തിലൂടെ കോർണർകിക്കിലേക്ക് മാറി. ഗോകുലത്തിൻ്റെ ഉറുഗ്വായ് താരം ചാവേസ് എടുത്ത കോർണർ കിക്കും ലക്ഷ്യം കണ്ടില്ല.
46 ാം മിനിറ്റിൽ ഗോകുലത്തിൻ്റെ മിഡ്ഫീൽഡർ റിഷാദ് ബോക്സിനു മുന്നിൽ നിന്ന് തൊടുത്ത ഷോട്ട് ഗോളി രാംചനക്ക് പിടി കൊടുക്കാതെ വലയിൽ കയറി.
തുടർന്നും അനേകം അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷി ങ്
ഗോകുലത്തിന്
പിഴയ്ക്കുന്നതാണ് രണ്ടാംപകുതിയിൽ കണ്ടത്. പകരക്കാരനായി ഇറങ്ങിയ ഗോളി ജോയലാണ് പലകു റി മിസോറാം ടീമിൻ്റെ രക്ഷകനായത്. മഴ ഭീഷണിയിൽ വേണ്ടത്ര കാണികൾ എത്തിയില്ല. 6243 പേർ മാത്രമാണ് ഗ്യാ ലറിയിലെത്തിയത്.
ഇതുവരെ
മൂന്നു കളിയിൽ രണ്ട് സമനിലയും ഓരു ജയവുമാ യി അഞ്ച് പോയിൻ്റാണ് ഇരു ടീമിനും. ഗോൾ വ്യത്യാ സത്തിൽ ഐസ്വാൾ പട്ടികയിൽ മൂന്നാമതും ഗോകു ലം നാലാമതുമാണ്. നാംധാരി ക്ലബ്ബിനെ ഒരു ഗോളി ന് കീഴടക്കി ഏഴ് പോയിന്റുമായി ഡെമ്പോ ഗോവയാണ് ഒന്നാമത്. ആറ് പോയിൻ്റുള്ള ഇന്റർകാശിയാ ണ് രണ്ടാമത്. ഏഴിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ചർച്ചിൽ ബ്രദേഴ്‌സുമായാണ് ഗോ കുലത്തിന്റെ അടുത്ത മത്സരം.
Follow us on :
Tags:
More in Related News
Please select your location.