Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 14:46 IST
Share News :
വിവാദമായ ബോച്ചേ- ഹണി വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിലപാട് തുറന്നു പറഞ്ഞ് ബിഗ്ബോസ് വിജയിയും നടനും സംവിധായകനുമായ അഖില്‍ മാരാര്‍. ഹണി റോസ് എന്ന നടിയെ മോശം പറഞ്ഞതുകൊണ്ടു മാത്രമല്ല ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ് കോടതി ജാമ്യം നല്‍കാതിരുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നു.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ രൂപം..
മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്നത് തിരിച്ചറിഞ്ഞ അതി ബുദ്ധിമാന്മാര്‍ നമ്മെ ഭരിക്കുന്നു..
അതിന്റെ ചെറിയൊരു ബുദ്ധി ബിസിനസ്സില്‍ പയറ്റാന്‍ നോക്കിയ ബുദ്ധിമാന്‍മാരില്‍ ഒരാളാണ് ബോബി ചെമ്മണ്ണൂര്‍....
നിങ്ങളില്‍ ചിലര്‍ക്ക് ബോബി ചെമ്മണ്ണൂര്‍ ദൈവമാകും.. ചിലര്‍ക്കു അവരുടെ അച്ഛനാകും..
നിങ്ങള്‍ക്ക് ബോധം ഉണ്ടെങ്കില്‍ മനസിലാക്കാന്‍ കാര്യങ്ങള്‍ വ്യക്തമായി ഞാന്‍ പറഞ്ഞു തരാം...
കുന്തി ദേവി എന്ന് ഹണി റോസിനെ വിളിച്ചത് കൊണ്ട് മാത്രമല്ല ബോചെയെ പോലീസ് അറസ്റ്റ് ചെയ്തതും.. കോടതി ജാമ്യം നല്‍കാത്തതും...
ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ്..
സിനിമ നടിമാരെ ആലോചിച്ചു സ്വയം ഭോഗം ചെയ്യാറുണ്ട്...
ഹണി റോസിനെ നടിയെന്നല്ലേ വിളിച്ചത് വെടി എന്നല്ലല്ലോ...
ഹണിയെ മുന്നില്‍ നിര്‍ത്തി കളിച്ചു ഫിറ്റ്‌നസ് നേടാം..
ഹണി ഉദ്ഘാടനത്തിന് വന്നപ്പോള്‍ കൂടെ കിടന്നോ ഇല്ലയോ എന്ന തെറ്റിദ്ധാരണ നല്‍കുന്ന പ്രസ്താവനകള്‍..
അന്ന രാജനോട് വലിയ സൈസ് കൊടുക്കണം എന്നത് ഉള്‍പ്പെടെ നിരവധി തവണ അയാള്‍ നടത്തിയ വാ കൊണ്ടുള്ള വ്യഭിചാരം കേട്ട് ഞെട്ടിയാണ് നിസാരമെന്ന് നിങ്ങള്‍ കരുതിയ ഈ വിഷയത്തില്‍ കോടതി ജാമ്യം നിഷേധിച്ചത്...
ഇവിടെ ബോച്ചേയ്ക്ക് ജാമ്യം കൊടുത്തിരുന്നെങ്കില്‍ നാളെയില്‍ നിങ്ങളൊരു സ്ത്രീ ആണെങ്കില്‍ നിങ്ങളുടെ മുഖത്ത് നോക്കി എന്തും പറയാനുള്ള ധൈര്യം ഇന്നാട്ടിലെ സകല എമ്പോക്കികള്‍ക്കും വരും..നിങ്ങള്‍ ഒരു പുരുഷന്‍ ആണെങ്കില്‍ ഇതേ വാക്കുകള്‍ നിങ്ങളുടെ ഭാര്യയോടും മക്കളോടും പെങ്ങളോടും അമ്മയോടും നാട്ടിലുള്ളവന്മാര്‍ പറയുന്നത് കേള്‍ക്കേണ്ടി വരും...
പിന്നെ മാന്യത ഹണിക്ക് വേണം എന്ന വാദത്തോട് ഞാന്‍ യോജിക്കാം..
പക്ഷെ ഹണിയുടെ മാന്യത അല്ലെങ്കില്‍ കേരളത്തില്‍ ഓരോ സ്ത്രീകളുടെയും മാന്യത നിശ്ചയിക്കാന്‍ ഞാന്‍ ആരാണ്...?
നിങ്ങളാരാണ്?
ബോചെയുടെ ഭാഷ തന്നെ കടം എടുത്താല്‍ ഹണി കുന്തി ദേവിക്ക് സമം ആണെന്ന്.. അതായത് ഹിന്ദു പുരാണ കഥാപാത്രങ്ങള്‍ ഹണിയെ പോലെ മാന്യത ഇല്ലാതെ നടക്കുന്നവര്‍ ആണെന്നല്ലേ അര്‍ത്ഥം..
മറ്റൊരു വിവരക്കേട് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ പറഞ്ഞു നടക്കുന്നത് മോഹന്‍ലാല്‍ ഹണിയെ നോക്കി പറഞ വാക്കുകള്‍ നോക്കണം അയാള്‍ വലിയ മോഹന്‍ലാല്‍ ഭക്തനാണ് പക്ഷെ ലാലേട്ടന്‍ മോശമായി പറഞ്ഞില്ലേ.... അതായത് സദയം സിനിമയില്‍ മോഹന്‍ലാല്‍ പെണ്‍കുട്ടികളെ കൊന്നത് കൊണ്ട് കേരളത്തിലെ കൊലപാതകം നിസാരമാണ് എന്നാണോ..അല്ലെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും നിരവധി കഥാപാത്രങ്ങള്‍ ആയി ചെയ്ത ശെരി തെറ്റുകള്‍ പൊതു സമൂഹത്തില്‍ ആര്‍ക്കും ചെയ്യാം എന്നാണോ..?
ഒരു സിനിമയില്‍ 2 കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ ഒരാള്‍ ഒരു സ്ത്രീയെ നിരവധി തവണ ആക്ഷേപിക്കുന്നതും രാഹുല്‍ ഈശ്വറിന് ഒരുപോലെ തുല്യം..
അടുത്തത് ബോച്ചേയുടെ ചാരിറ്റി..
എന്ത് ചെയ്തിട്ടാണെങ്കിലും ബോച്ചേ ചാരിറ്റി ചെയ്യുന്നുണ്ടല്ലോ...
ഒന്നാമത് ഒരു കോര്‍പറേറ്റ് കമ്പനിക്ക് ചാരിറ്റി ചെയ്‌തേ പറ്റു.. കേരളത്തിലെ എല്ലാവരും വലിയ തുക ആണ് ഇതിനായി മാറ്റി വെക്കുന്നത്... KSFE പോലും നൂറുകോടിക്ക് മുകളില്‍ ആണ് CSR fund കൊടുക്കുന്നത്... യൂസഫലി ഉള്‍പ്പെടെ വലുതും ചെറുതും ആയ എല്ലാ ബിസിനസ്‌കാരും ചാരിറ്റി ചെയ്യുന്നത് ബോചെയെ പോലെ വിളിച്ചു കൂവി നടന്നല്ല..
വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ പോലും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പലര്‍ക്കായി നല്‍കിയത് പതിനഞ്ച് ലക്ഷത്തോളം രൂപയാണ്...
ഒരാളെ സഹായിക്കുമ്പോള്‍ വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്ന ഒരുവന്റെ മനോനില ക്രൂരമാണ് എന്നാണ് എന്റെ വിശ്വാസം.. ആരെയും കാണിക്കാന്‍ അല്ല മറിച്ചു ഒരുവന്റെ വേദനയില്‍ സഹായിക്കാനുള്ള മനസിന്റെ നന്മയാണ് ചാരിറ്റി.
അതേസമയം മറ്റൊരുവന്റെ വേദന വിറ്റ് കാശാക്കാനുള്ള കച്ചവടക്കാരന്റെ മനസിനെ മാര്‍ക്കറ്റിങ് എന്ന് പറയും..ബോബിക്ക് മാര്‍ക്കറ്റിങ് നന്നായി അറിയാം..
ഒരു ഫെമിനിച്ചികളുടെയും താളത്തിന് തുള്ളുന്ന ഒരാളല്ല ഞാന്‍...
എനിക്ക് മുന്നില്‍ ഉള്ളത് വിഷയങ്ങള്‍ മാത്രം.. ശെരിയും തെറ്റും തിരിച്ചറിഞ്ഞു വിഷയത്തിനൊപ്പം നില്‍ക്കുന്നു..
Follow us on :
Tags:
More in Related News
Please select your location.