Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയ്ക്ക് സമീപം: അമേരിക്കയിൽ കനത്ത ജാഗ്രത നിർദേശം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

09 Oct 2024 22:17 IST

Enlight News Desk

Share News :

മിൽട്ടൺ കൊടുംങ്കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്തിന് സമീപമെത്തി. ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്ത് സംഭവിക്കുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്നും, ജനങ്ങൾ എത്രയും വേ​ഗം മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡ പറ‍ഞ്ഞു.

ചൊവ്വാഴ്ച വരെ, മിൽട്ടൺ പരമാവധി 165 mph (270 kph) വേഗതയിലാണ് വീശിയിരുന്നത്. എന്നാൽ കിഴക്കൻ ഗൾഫ് ഓഫ് മെക്സിക്കോയിലൂടെ നീങ്ങുമ്പോൾ കാറ്റിന്റെ തീവ്രതയിൽ ഏറ്റക്കുറിച്ചിലുകൾ ഉണ്ടായേക്കാമെന്ന് കാലാവസ്ഥാകേന്ദ്രം പറഞ്ഞിരുന്നു. ഫ്ലോറിഡയുടെ പടിഞ്ഞാറൻ-മധ്യതീരത്ത് എത്തുമ്പോൾ മിൽട്ടൺ അപകടകരമായ രീതിയിൽ വീശിയേക്കാം. അടിസ്ഥാനപരമായി ഫ്ലോറിഡയുടെ മുഴുവൻ ഉപദ്വീപും ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പിന്റെ കീഴിലാണ്.

മിൽട്ടൺ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ അമേരിക്കയിൽ കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഫ്ലോറിഡയിൽ കനത്ത നാശ ന്ഷടമുണ്ടാകുമെന്നും കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

 ഫ്ലോറിഡ കൗണ്ടികളിലും, ജോർജിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ലോറിഡ ജയിലുകളിൽ നിന്നും തടവുകാരെ മാറ്റി. അന്തേവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ഒഴിപ്പിക്കൽ നടപടി. മ

Follow us on :

More in Related News