Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2025 21:02 IST
Share News :
കടുത്തുരുത്തി: ചിങ്ങം 1(2025 ആഗസ്റ്റ് 17)കർഷക ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം സ ഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ വച്ച് മാഞ്ഞൂർ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നു.കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സമ്മിശ്ര കർഷകൻ/കർഷക, പച്ചക്കറി കർഷകൻ/കർഷക, ക്ഷീര കർഷകൻ/കർഷക, വിദ്യാർത്ഥി കർഷക/കർഷകൻ,മുതിർന്ന കർഷകൻ/കർഷക,നെൽകർഷകൻ/കർഷക,കർഷക തൊഴിലാളി,വനിത കർഷക ,S C വിഭാഗത്തിലുള്ള കർഷകൻ/കർഷക മികച്ച കർഷക ഗ്രൂപ്പ് തുടങ്ങി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി ഈ മാസം 7 നകം മാഞ്ഞൂർ കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.അപേക്ഷകർ കഴിഞ്ഞ അഞ്ചു വർഷത്തിനു ഇടയിൽ ആദരി ക്കപ്പെടാത്തവർ ആയിരിക്കണം .കൂടാതെ നാടൻ പാട്ട്,പച്ചക്കറികൾ കൊണ്ടുള്ള പൂക്കളം തീർ ക്കൽ,കാർഷിക ക്വിസ്,തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നു.ഇതിനായും കുറഞ്ഞത് മൂന്നു പേർ ഉൾപ്പെട്ട കർഷക ഗ്രൂപ്പ് കൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കർഷകർക്ക് നേരിട്ടും കാർഷിക വികസന സമിതി അംഗങ്ങൾ ,പഞ്ചായത്ത് മെമ്പർമാർ എന്നിവർ മുഖേനയും കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.മികച്ച കർഷകരെ കണ്ടെത്തുന്നത്തിലേയ്ക്കും കർഷകദിനം ഏറ്റവും ഭംഗിയായി നടത്തുന്നതി ലേയ്ക്കും നല്ലവരായ എല്ലാ മാഞ്ഞൂർ നിവസികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.