Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 15:49 IST
Share News :
ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്.
മുൻപ് സ്ഥിരീകരിച്ച രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചത്. വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തത്കൊണ്ട് തന്നെ രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. നിലവിൽ കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഹ്യൂമൻ മെറ്റാന്യൂമോ വൈറസിൻ്റെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ആദ്യകേസാണിത്. എന്നാൽ ചൈനീസ് വേരിയൻ്റ് തന്നെയാണോ എന്നതിൽ സ്ഥിരീകരണമില്ല.
8 മാസം പ്രായമുള്ള കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
അതേസമയം രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ രോഗത്തെ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. മരുന്നുകൾ കരുതണമെന്നും ഐസൊലേഷൻ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ഐസൊലേഷൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. എച്ച്എംപിവി കൂടാതെ മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാൻ തയ്യാറാകണമെന്നും ആശുപത്രികൾക്ക് നിർദ്ദേശമുണ്ട്. സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ, ലാബ് സ്ഥിരീകരിച്ച ഇൻഫ്ലുവൻസ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാൽ ഇൻ്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം (ഐഎച്ച്ഐപി) പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.