Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 09:42 IST
Share News :
ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ട് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. പലസ്തീനില്‍ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്. ഇസ്രായേലിനെതിരായ ആദ്യഘട്ട ആക്രമണം പൂര്‍ത്തിയാക്കിയെന്ന് ഹിസ്ബുള്ള അറിയിച്ചു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകള്‍ തൊടുത്തുവെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് 48 മണിക്കൂര്‍ സമയത്തേക്ക് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രധാന വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു. നിരവധി വിദേശ എയർലൈനുകൾ വിമാനങ്ങൾ റദ്ദാക്കി. 200 ലധികം പ്രൊജക്‌ടൈലുകൾ വെടിവച്ചുകൊണ്ടാണ് ഹിസ്ബുള്ളയുടെ ആക്രമണമെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു ,
ജനങ്ങളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പ്രതിരോധസേനക്ക് അധികാരം നല്‍കിയെന്നും യോവ് ഗാലന്റ് അറിയിച്ചു. ഒരു മാസം മുമ്പ് ബെയ്‌റൂത്തില്‍ വെച്ച് കമാന്‍ഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അടിയന്തരയോഗം വിളിച്ചു. ജറുസലേം അടക്കമുള്ള നഗരങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.