Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം :കൊയിലാണ്ടി നന്തി സ്വദേശി ഖത്തറിൽ നിര്യാതനായി.

22 Jan 2025 03:10 IST

ISMAYIL THENINGAL

Share News :

ദോഹ: കൊയിലാണ്ടി നന്തി 20ാം മൈൽ സ്വദേശി ഖത്തറിൽ നിര്യാതനായി . പുതുക്കുടി വയൽ ഇസ്​മായിലാണ് (62)​ ​ ദോഹയിൽ മരിച്ചത്​. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ​സ്വകാര്യ സ്​ഥാപനത്തിൽ സ്​റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു.


പരേതരായ മമ്മദ്​, കുഞ്ഞായിഷ ദമ്പതികളുടെ മകനാണ്​. ഭാര്യ: ഖൈറുന്നീസ. മക്കൾ: അജ്​മൽ, ഹസ്​ലി. സഹോദരങ്ങൾ: ഷുക്കൂർ, ബഷീർ, റഫീഖ്​, ആഷിഖ്​, അഷ്​റഫ്​. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ ഖത്തർ കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റി അറിയിച്ചു.


Follow us on :

Tags:

More in Related News