Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2025 08:46 IST
Share News :
കടുത്തുരുത്തി:1875 ല്‍ ആരംഭിച്ച ദൈവവചനസഭ (എസ് വി ഡി) യുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ചു ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനനികേതന്‍ ഫാമിലി റിന്യൂവല്‍ സെന്ററില്‍ ഹാര്‍മണി 25 ദമ്പതി കണ്‍വെന്‍ഷന്‍ നടക്കും. കണ്‍വെന്‍ഷന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടര്‍ ഫാ.ബിജില്‍ ചക്യാത്ത് എംഎസ്എഫ്എസ്, ഷെക്കീന മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്ന ബ്രദര്‍ സന്തോഷ് കരിമത്ര എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് എസ് വി ഡി പ്രാര്‍ത്ഥനാ നികേതന്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. . ജൂബിലി സമാപനം പത്തിന് വൈകൂന്നേരം 4.30 ന് വിജയപുരം രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ തെക്കതെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ എട്ട് വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ദൂരെ നിന്ന് വരുന്ന ദമ്പതികള്‍ക്ക് ബുക്ക് ചെയ്താല്‍ താമസസൗകര്യം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ ഫാമിലി കൗണ്‍സിലിഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും കുമ്പസാരവും ഉണ്ടായിരിക്കും. പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 1875 സെപ്റ്റംബര്‍ മാസം എട്ടാം തീയതി ഹോളണ്ടിലെ സ്‌റ്റൈല്‍ എന്ന സ്ഥലത്താണ് വിശുദ്ധ അര്‍നോള്‍ഡ് ജാന്‍സണ്‍ ദൈവവചന സഭ (എസ് വി ഡി ) സ്ഥാപിച്ചത്. ഈ വര്‍ഷം ദൈവവചന സഭ ശതോത്തര സുവര്‍ണ ജൂബിലി നിറവില്‍ (150) എത്തുമ്പോള്‍ മൂന്ന് അംഗങ്ങളില്‍ ആരംഭിച്ച സഭ ഇന്ന് എണ്‍പതോളം രാജ്യങ്ങളിലായി 6000 ലധികം മിഷണറിമാര്‍ ദൈവവചന പ്രഘോഷകരായി സേവനം ചെയ്യുന്നു. ഈശോയെ അറിയാത്ത, സുവിശേഷം ഇനിയും കടന്നു ചെന്നിട്ടില്ലാത്ത സ്ഥലങ്ങളില്‍ സുവിശേഷമറിയിക്കുക എന്നതാണ് ഒരു ദൈവവചന മിഷനറിയുടെ പ്രഥമവും പ്രധാനവുമായ കടമ. എസ് വി ഡി സഭയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നത് 1959 ല്‍ കടുത്തുരുത്തിയിലാണ്. ഫാ.സെബാസ്റ്റ്യന്‍ പൊട്ടനാനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി ദമ്പതി ധ്യാനങ്ങള്‍ ആരംഭിക്കുന്നത് എസ് വി ഡി പ്രാര്‍ത്ഥനനികേതനിലാണ്. നാല് പതിറ്റാണ്ടുകളിലായി പതിനായിരക്കണക്കിന് ദമ്പതികള്‍ ഇവിടെ നടന്ന ദമ്പതി ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പരിപാടികള കെുറിച്ചു വിശദീകരിക്കുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ് വി ഡി ഡയറക്ടര്‍ ആന്റ് സുപ്പീരിയര്‍ ഫാ.ടൈറ്റസ് തട്ടാമറ്റത്തില്‍, പ്രൊക്യൂറേറ്റര്‍ ഫാ.ചാക്കോ പാറേക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.