Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈതോടിൽ ജലപ്രവാഹം, ഒറ്റപ്പെട്ട് കുടുംബങ്ങൾ

19 Jul 2024 09:08 IST

PEERMADE NEWS

Share News :


പീരുമേട്:


 ശക്തമായ മഴയെ തുടർന്ന് കൈത്തോട്ടിൽ ജലപ്രവാഹം മാന്യത ഇനാമൽ പ്രദേശവാസികൾ ദുരിതത്തിലായി.

പീരുമേട് പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെട്ട ഗ്ലൻമേരി മോണാപാറയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഒറ്റയടി പാതയാണ് ഏക യാത്ര മാർഗ്ഗം പ്രദേശത്ത് ഇരുപതോളം കുടുംബങ്ങൾ ഇതുവഴിയാണ് ദിനംപ്രതി സഞ്ചരിക്കുന്നത്. ഈ പാതയ്ക്ക് കുറുകെ ചെറിയൊരു കൈതോടുള്ളത് മഴക്കാലം ആരംഭിച്ചാൽ ഈ കൈതോട്ടിൽ ശക്തിയായി ജലപ്രവാഹം ഉണ്ടാകും ഇതോടെ സാഹസികമായാണ് പ്രദേശത്തെ കുടുംബങ്ങൾ തോട് മുറിച്ച് കടക്കുന്നത് .സ്കൂൾ കുട്ടികൾ അടക്കം ഇതുവഴിയാണ് കടന്നു പോകുന്നത്.കഴിഞ്ഞദിവസം പ്രദേശവാസി ഈ തോട് മുറിച്ചുകിടക്കുന്നതിനിടയിൽ തെന്നി വീണ് അപകടം സംഭവിച്ചിരുന്നു. പ്രദേശവാസികൾ പീരുമേട് അധികൃതരോട്  നാളുകളായി ഈ തോടിനു കുറുകെ ചെറിയ ഒരു പാലം നിർമ്മിച്ചു നൽകണമെന്നാവശ്യപെട്ട് നിരവധി നിവേദനകളും പരാതികളും അടക്കം നൽകിയിട്ടുണ്ട് എന്നാൽ വിഷയത്തിൽ നടപടി ഉണ്ടായില്ലെന്നാണ് ഇവർ പറയുന്നത്. പഞ്ചായത്ത് ഉടനടി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഇവർ ആവശ്യം ഉന്നയിച്ചു

Follow us on :

More in Related News