Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 10:02 IST
Share News :
കൊണ്ടോട്ടി : കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകാനൊരുങ്ങുന്ന തീർത്ഥാടകർ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് അധികം നൽകേണ്ട തുക 40000 രൂപയാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലഭ്യമായ വിവരം അടിസ്ഥാനപ്പെടുത്തിയാൽ എയർഇന്ത്യ എക്സ്പ്രസ്സ് ഒരു ലക്ഷത്തി ഇരുപത്തായിരം രൂപ(125000)യാണ് ടെൻഡറിൽ പരാമർശിച്ചിട്ടുള്ളത്. കൊച്ചിയിൽ സൗദി എയർലൈൻസ് 86000 രൂപയും കണ്ണൂരിൽ 87000 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടെണ്ടർ നിശ്ചയിച്ചിട്ടില്ല.
കേരളത്തിൽ നിന്ന് നിലവിൽ 15231 പേരാണ് ഹജ്ജിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 5755 പേർ കോഴിക്കോട് നിന്നും 4026 പേർ കണ്ണൂരിൽ നിന്നും 5422 പേർ കൊച്ചിയിൽ നിന്നുമാണ് പുറപ്പെടുന്നത്.
കണ്ണൂരിലും കൊച്ചിയിലും സൗദി എയർലൈൻസ് കഴിഞ്ഞ വർഷത്തെ നിരക്ക് നിലനിർത്തിയപ്പോൾ എയർഇന്ത്യ എക്സ്പ്രസ്സ് നിരക്ക് വർധിപ്പിക്കുകയാണുണ്ടായത്. കഴിഞ്ഞ വർഷം 121000 രൂപയായിരുന്നു വിമാന ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ 86000 രൂപയും കണ്ണൂരിൽ 87000 രൂപയും തന്നെയാണ് വിമാന യാത്രയ്ക്ക് ഈടാക്കിയത്.
കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസിന് വിലക്കുള്ളതാണ് ഹജ്ജ് വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണ 180 സീറ്റുകളുള്ള വിമാനത്തിൽ 30 സീറ്റ് കുറച്ചാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് കരിപ്പൂരിൽ നിന്ന് പറന്നത്.
Follow us on :
Tags:
More in Related News
Please select your location.