Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 14:00 IST
Share News :
കോഴിക്കോട്: 250 പുസ്‌തകങ്ങൾ രചിച്ച്
പൊതു പ്രവർത്തന രംഗത്ത് സാഹിത്യ മേഖലയുടെ
പുതിയ അധ്യായം സൃഷ്‌ടിച്ച ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ളയുടെ എഴുത്തിൻ്റെ അമ്പതാം വാർഷികം
18 ന് വൈകുന്നേരം 3.30ന് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടക്കും.
ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ആദരവ്
സമ്മേളനം ഗവർണ്ണർ രാജന്ദ്രവിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ എം.പി. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി,
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തും. മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ ആശംസ അർപ്പിക്കും.
പി. എസ്. ശ്രീധരൻപിള്ളയുടെ സാഹിത്യ സാംസ്ക്കാരിക പ്രവർത്തനങ്ങൾ വിലയിരുത്തി
60 തോളം പ്രമുഖ വ്യക്തികൾ എഴുതിയ ലേഖനങ്ങൾ ഉൾക്കൊള്ളിച്ച്
തയ്യാറാക്കിയ സുവനീറിൻ്റെ പ്രകാശനവും ഗവർണർ നിർവ്വഹിക്കും. മാത്യഭൂമി മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ സുവനീർ ഏറ്റുവാങ്ങും.
ശനിയാഴ്ച രാവിലെ 10.30 ന് ശ്രീധരൻ പിള്ള രചിച്ച വൃക്ഷ ആയുർ വേദ , ആൾറ്റിറ്റ്യൂൾസ് ഓഫ് ദി ആൾമൈറ്റി എന്നീ രണ്ട് പുസ്‌തകങ്ങളുടെ പ്രകാശനകർമ്മവും സാഹിത്യ- സാംസ്ക്കാരികമേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ശ്രീധരൻപിള്ളയുടെ സാഹിത്യം വിശകലനവും വിലയിരുത്തലും സെമിനാറിൻ്റെ ഉദ്ഘാടനം മേയർ ബീന ഫിലിപ്പ് നിർവ്വഹിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ
സംഘാടക സമിതി ജനറൽ കൺവീനർ
പി.വി ചന്ദ്രൻ പറഞ്ഞു.
ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ മുഖ്യാതിഥിയാകും.
പ്രവാസികൾക്കുവേണ്ടി ക്ഷേമജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുക, സാഹിത്യ സാംസ്ക്കാരികമേഖലയിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്ന ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഈ ആദരവും സാഹിത്യകൂട്ടായ്‌മയും സംഘടിപ്പിക്കുന്നതെന്ന്
ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡണ്ട് എം.വി.കുഞ്ഞാമു, ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി എന്നിവർ പറഞ്ഞു. പ്രോഗ്രാം കോ -ഓർഡിനേറ്റർ അൻവർ കുനിമേൽ, എസ് എം രാജേഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.