Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2025 21:40 IST
Share News :
കടുത്തുരുത്തി:_രാജ്യത്തിനാകെ അഭിമാനമായി കുറവലങ്ങാട്ട് എത്തിച്ച സയൻസ് സിറ്റിയല്ലാതെ ബൃഹത്തായ എന്തെങ്കിലും വികസന പദ്ധതികൾ കടുത്തുരുത്തിയിൽ എത്തിയിട്ടുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.എംഎൽഎ ഫണ്ടും എം പി ഫണ്ടും വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളല്ല ഒരു നാടിൻ്റെ വികസന അടയാളങ്ങളായി മാറേണ്ടത്.മികച്ച പ്രോജക്ടുകൾ സർക്കാരിന് മുന്നിൽ സമർപ്പിക്കുവാൻ കഴിയാതിരിക്കുന്നത് അതത് മേഖലകളിലെ ജനപ്രതിനിധികളുടെ നിരുത്തരവാദപരമായ പ്രവർത്തനമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ.വികസനം തിരിഞ്ഞു നോക്കാത്ത നാടാടെന്ന കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ പേരുദോഷം മാറ്റിയെടുക്കുമെന്നും ജോസ് കെ മാണി വൻകരഘോഷത്തിനിടയിൽ പറഞ്ഞു.യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തിയിൽ സംഘടിപ്പിച്ച യുവജന റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എംപി തോമസ് ചാഴികാടൻ, പ്രമോദ് നാരായണൻ MLA, സ്റ്റീഫൻ ജോർജ്,ലോപ്പസ് മാത്യു, , ജില്ലാ പ്രസിഡണ്ട് ഡിനു ചാക്കോ കെ എസ് സി എം പ്രസിഡന്റ് ബ്രൈറ്റ് വട്ടുനിരപ്പെൽ സംസ്ഥാന സെക്രട്ടറി ബിറ്റു വൃദ്ധവൻ, റോണി വലിയപറമ്പൻ പാർട്ടി നേതാക്കളായ സണ്ണി തെക്കേടം, ജോസ് പുത്തൻകാല തോമസ് ടി കീപ്പുറം,സക്കറിയാസ് കുതിരവേലി, സാജൻ തൊടുക, ജോർജുകുട്ടി ആഗസ്തി,നിർമ്മല ജിമ്മി,സിന്ധുമോൾ ജേകബ്ബ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.