Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമലയിലെ സ്വർണ്ണപ്പാളി തട്ടിപ്പ് സി.ബി. ഐ അന്വേഷണം വേണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.

14 Oct 2025 17:01 IST

santhosh sharma.v

Share News :

വൈക്കം: കേരളത്തിലെ കോ- ഓപ്പറേറ്റിവ് ബാങ്കുകൾ മുഴുവൻ കൊള്ളയടിച്ച ആളെത്തന്നെ ദേവസ്വം ബോർഡു മന്ത്രിയാക്കിയത് ചില പ്രത്യേക ലക്ഷ്യങ്ങളോടുകൂടി ആയിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന്

കോൺഗ്രസ് രാഷ്ട്രിയ കാര്യസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. വൈക്കം ദേവസ്വം കമ്മീഷണർ ഓഫീസിനു മുന്നിൽ വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്‌തജനങ്ങൾ അയ്യപ്പന് വഴിപാടായി സമർപ്പിച്ച കാഴ്ച സ്വർണ്ണം തട്ടിയെടുത്തതിനെക്കുറിച്ച് സി.ബി. ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംരക്ഷിക്കേണ്ടവർ തന്നെ കളവ് നടത്തുന്നതിനാൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷണം നടത്തുന്നതിൽ അർഥമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ. പി. സി. സി അംഗം മോഹൻ ഡി ബാബു, ഡി.സി.സി സെക്രട്ടറിമാരായ അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ. സനീഷ് കുമാർ, പി.വി. പ്രസാദ്, ജയ് ജോൺ പേരയിൽ, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു, യു.ഡി.എഫ് കൺവീനർ ബി.അനിൽകുമാർ, അഡ്വ. പി.പി സിബിച്ചൻ, നഗര സഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വിജയമ്മ ബാബു, കെ.കെ. കൃഷ്ണകുമാർ, കെ. സുരേഷ് കുമാർ, ശീതു ശശിധരൻ, വി.ടി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡൻ്റുമാരായ സോണി സണ്ണി, വി. പോപ്പി, മനോജ് കല്ലറ, പി.ഡി. ജോർജ്, സണ്ണി പോട്ടയിൽ, ടി.എസ് സെബാസ്റ്റ്യൻ തുടങ്ങിയവർ ബഹുജനമാർച്ചിന് നേതൃത്വം നൽകി. വൈക്കം സത്യഗ്രഹ സ്മാരകത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിൽ 

നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

Follow us on :

More in Related News