Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാക്കറ്റിലാക്കിയ പഴച്ചാറുകളിൽ പഴങ്ങളുടെ സത്ത 10% മാത്രം -ഐ.സി.എം.ആർ.

13 May 2024 10:10 IST

Enlight Media

Share News :


ന്യൂഡൽഹി: പാക്കറ്റിലാക്കിയ ഭക്ഷണപദാർഥങ്ങളിലെ ലേബലുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) കർശന മാനദണ്ഡങ്ങൾ അവിടെ കൃത്യമായി പാലിക്കപ്പെടുന്നില്ല. ഉപഭോക്താക്കൾ ശ്രദ്ധാപൂർവം വായിച്ച് ആരോഗ്യദായകമായത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് ഐ.സി.എം.ആർ. നിർദേശിച്ചു.


പാക്കറ്റിലാക്കിയ പഴച്ചാറുകളിൽ 10 ശതമാനമാത്രമേ പഴങ്ങളുടെ സത്തയുള്ളൂവെന്നും പഞ്ചസാരരഹിത ഭക്ഷണങ്ങളിൽ കൊഴുപ്പിന്റെ അംശം കൂടുതലാണെന്നും ഐ.സി.എം.ആർ. മുന്നറിയിപ്പ് നൽകി.

Follow us on :

More in Related News