Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് വിടവാങ്ങി

26 Dec 2024 22:50 IST

CN Remya

Share News :

കോട്ടയം: മുൻപ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മൻമോഹൻ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതൽ തുടർച്ചയായ പത്ത് വർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നവ ഉദാരവത്കരണ നയങ്ങളുടെ പതാകാവാഹകനായിരുന്നു.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ പെട്ട ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26നാണ് ഡോ. മൻമോഹൻ സിംങ്ങിന്റെ ജനനം. 1948ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് 1957ൽ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ പഠിച്ച് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സർവകലാശാലയിലെ നഫിൽഡ് കോളജിൽ ചേർന്ന് 1962ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡി.ഫിൽ പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതത്തിൽ, ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ അംഗമാണ് അദ്ദേഹം, 1991 മുതൽ. 1998 മുതൽ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിയിരുന്നു. പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് 2004 മെയ് 22നാണു പ്രധാനമന്ത്രിയായി അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നും.

ഡോ. മൻമോഹൻ സിംങ്ങിനും ഭാര്യ ഗുർശരൺ കൗറിനും മൂന്നു പെൺമക്കളാണുള്ളത്. 

Follow us on :

More in Related News