Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗസ്സ സമാധാനത്തിലേക്ക്, വെടിനിർത്തൽ കരാർ അംഗീകരിച്ചു.

16 Jan 2025 03:59 IST

ISMAYIL THENINGAL

Share News :

ദോഹ : ഗാസയിലെ 15 മാസത്തെ വിനാശകരമായ യുദ്ധം അവസാനിപ്പിക്കാൻ ഞായറാഴ്ച മുതൽ ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ബുധനാഴ്ച ദോഹയിൽ അറിയിച്ചു.

ഇസ്രയേലി തടവുകാരെയും ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കുന്നതിനും ഗാസയ്ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കുന്നതിനും കരാർ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാർ പോരാട്ടത്തിന് ശാശ്വതമായൊരു അന്ത്യത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


 ആദ്യഘട്ടത്തിൽ 33 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

 "ഒന്നാം ഘട്ടത്തിൽ, ഇസ്രായേലി ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് പകരമായി സിവിലിയൻ സ്ത്രീകളും, കുട്ടികളും പ്രായമായവരും ഉൾപ്പെടെ 33 ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിക്കും," ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. .

പതിനായിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും മിഡിൽ ഈസ്റ്റിനെ ജ്വലിപ്പിക്കുകയും ചെയ്ത 15 മാസത്തെ രക്തച്ചൊരിച്ചിലിന് ശേഷം ഇസ്രായേലും ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസും തമ്മിലുള്ള ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ബുധനാഴ്ച ഘട്ടം ഘട്ടമായുള്ള കരാറിലെത്തി.


 ഇസ്രയേലും പലസ്തീൻ ഗ്രൂപ്പും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വരുന്ന ജനുവരി 19ന് ഇടയിൽ ഗാസ മുനമ്പിൽ ശാന്തത പാലിക്കാൻ ഖത്തർ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഗാസയിൽ എത്രയും വേഗം സഹായം എത്തിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം ചൂണ്ടികാട്ടി.

സങ്കീർണ്ണമായ കരാർ ആറാഴ്ചത്തെ പ്രാരംഭ വെടിനിർത്തൽ ഘട്ടത്തിൻ്റെ രൂപരേഖയും ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ സേനയെ ക്രമേണ പിൻവലിക്കുന്നതും ഇസ്രായേൽ തടവിലാക്കിയ ഫലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതും ഉൾപ്പെടുന്നു.


വെടിനിർത്തൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദോഹയിൽ വാർത്താ സമ്മേളനത്തിൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കരാർ നടപ്പാക്കുന്നതിനുള്ള നടപടികളിൽ ഇസ്രയേലുമായും ഹമാസുമായും ചർച്ചകൾ തുടരൂന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ കരാർ ഗാസയിലെ പോരാട്ടം അവസാനിപ്പിക്കുകയും ഫലസ്തീൻ സിവിലിയൻമാർക്ക് ആവശ്യമായ മാനുഷിക സഹായം വർദ്ധിപ്പിക്കുകയും 15 മാസത്തിലധികം തടവിലാക്കിയ ശേഷം ബന്ദികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യും,യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വാഷിംഗ്ടണിൽ പറഞ്ഞു.

ജനുവരി 20-ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പ് 

യുഎസിൻ്റെ പിന്തുണയോടെ ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ നടത്തിയ മാസങ്ങളോളം നീണ്ടുനിന്ന ശ്രമകരമായ, ഓൺ-ഓഫ് ചർച്ചകളെ തുടർന്നാണ് കരാർ നടപ്പിലാവുന്നത്. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും എക്‌സിൽ ഒരു പോസ്റ്റിൽ കരാറിനെ സ്വാഗതം ചെയ്തു.


 50 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ 33 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതാണ് കരാറിൻ്റെ ആദ്യ ഘട്ടം.

കരാർ വലിയ നേട്ടമാണെന്ന് ഹമാസ് ഉദ്യോഗസ്ഥൻ സാമി അബു സുഹ്‌രി റോയിട്ടേഴ്‌സിനോട് പറഞ്ഞു.  

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ഒക്ടോബർ 7ന് ആരംഭിച്ച ഇസ്രായേലിൻ്റെ ഗാസയിലെ വ്യോമ, കര യുദ്ധത്തിൽ ഏകദേശം 47,000 പേർ കൊല്ലപ്പെട്ടു.

Follow us on :

More in Related News