Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസ്സ് ഉദ്യോഗസ്ഥർക്ക് : ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തി.

09 Nov 2024 16:10 IST

UNNICHEKKU .M

Share News :

മുക്കം: ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി. എം സി എച്ച് യൂണിറ്റ് ചെറൂപ്പ പൊതുജനാരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് മാവൂർ പഞ്ചായത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തിയത്.. മാവൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ക്യാമ്പിൽ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും ബ്ലഡ് പ്രഷർ, ഷുഗർ എന്നിവ പരിശോധിക്കുകയും ജീവിതശൈലി രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട മറ്റു നിർദ്ദേശങ്ങൾ നൽകി. വിദഗ്ധ പരിശോധന ആവശ്യമുള്ളവരെ ചെറുപ്പ ഹെൽത്ത് സെന്ററിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ക്യാമ്പിന് ചെറൂപ്പ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു, ഹെൽത്ത് സൂപ്പർവൈസർ പി കെ കൃഷ്ണദാസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സി പ്രജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നൂഹ, എം.എൽ.എസ്.പി നഴ്‌സ് ഐശ്വര്യ, ആഷ വർക്കർ ബീന തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News