Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 18:29 IST
Share News :
കടുത്തുരുത്തി :സപ്ലൈകോ ജില്ലാ വിപണനമേളകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിസംബർ 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്‌ളാഷ് സെയിൽ നടത്തും. സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.
സബ്‌സിഡി സാധനങ്ങൾക്ക് പുറമേ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് നൽകുക. സപ്ലൈകോ ശബരി ഉൽപന്നങ്ങൾക്കും പ്രത്യേക വിലക്കുറവുണ്ട്. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. വിപ്രോ, പ്രോക്ടർ ആൻഡ് ഗാംപിൾ, കിച്ചൻ ട്രഷേഴ്‌സ്, ഐടിസി, കോൾഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്‌സ്, ടീം തായി തുടങ്ങിയ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും നൽകുന്നു. 150 ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും ഓഫറുകളും നൽകുന്നത്.
Follow us on :
Tags:
More in Related News
Please select your location.