Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച ഫാമിലി ഇഫ്താർ മീറ്റ് ശ്രദ്ധേയമായി.

25 Mar 2025 03:32 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റ് സമൂഹത്തിന്റെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ (ഐ പി എ ക്യു) ഖത്തർ സംഘടിപ്പിച്ച ഫാമിലി ഇഫ്താർ മീറ്റ് ഭക്തിയും സൗഹൃദവും സമന്വയിച്ചുകൊണ്ട് ബർവായിലെ ഡൈനാമിക് സ്പോർട്സ് ഹാളിൽ സംഘടിപ്പിച്ചു.


സംഘടനയുടെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ അനുഗ്രഹ പ്രാർത്ഥന, സൗഹൃദ സംഭാഷണങ്ങൾ, എന്നിവയിലൂടെ ആഘോഷത്തെ വേറിട്ടതാക്കി.


ഐ പി എ ക്യു ഖത്തറിന്റെ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഷാനവാസ് കോഴിക്കൽ , ഷജീർ , ഷാനവാസ് പുന്നോളി ,ഹനീഫ് പേരാൽ , അമീർ അലി , സമീർ , ജാഫർ , അബ്ദുൾറഹിമാൻ എരിയാൽ , മുഹമ്മദ് റിയാസ് , ഷംനാദ്‌ , സുലൈമാൻ അസ്‌കർ , തുടങ്ങിയവർ ഇഫ്‌താർ മീറ്റ് ഏകോപിപ്പിക്കാൻ നേതൃത്വം നൽകി . ഇഫ്താർ മീറ്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.


Follow us on :

More in Related News