Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 20:14 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി നിര്‍മ്മാണ കേസില്‍ പിടിയിലായവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ പിടിയിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന വ്യാജ ആര്‍.സി നിര്‍മ്മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാന്‍കാവ് സ്വദേശി കരുവാടത്ത് നിസാര്‍(37), മിനി സിവില്‍ സ്റ്റേഷന് അടുത്തുള്ള ടാര്‍ജറ്റ് ഓണ്‍ലൈന്‍ ഷോപ്പ് ഉടമയും തിരൂരങ്ങാടി സ്വദേശിയും പെരുവള്ളൂര്‍ കരുവാന്‍കല്ല് പാലന്‍തോടു താമസക്കാരനുമായ നഈം(28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കല്‍ ഫൈജാസ് (32) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
ഇന്നലെ വൈകുന്നേരം നിസാറിനെയും നഈമിനെയും ചെമ്മാട്ടുള്ള ഓണ്‍ലൈന്‍ ലോപ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വ്യാജ ആര്‍.സി നിര്‍മ്മാണത്തിന് ഉപയോഗിച്ച തിരൂരങ്ങാടി മിനി സിവല്‍ സ്റ്റേഷനടുത്തുള്ള ഓണ്‍ലൈന്‍ ഷോപ്പിലെ പ്രിന്ററും രേഖകളും പൊലീസ് പിടിച്ചെടുത്തു. നിസാറിനെയും ഫൈജാസിനെയും ഇന്ന് രാവിലെ ചെട്ടിപ്പടിയിലെ ഡിസൈന്‍ ഷോപ്പിലെത്തിച്ച് തെളിവെടുക്കും. നിസാറിനെ ചോദ്യം ചെയ്തതില്‍ നിന്നും ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഇവരിലെ പ്രധാന ഇടനിലക്കാരനെ കൂടി പിടികൂടാനുണ്ട്. അവര്‍ക്കായുള്ള അന്വേഷണം പൊ്‌ലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വ്യാജ ആര്‍.സിക്കെതിരെ ഒരു വാഹനത്തിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നതറിഞ്ഞ് തന്നെ പിടികൂടാതിരിക്കാൻ തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി. ഓഫീസര്‍ തിരൂരങ്ങാടി പോലീസിൽ
പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ മാസം 24-ന് പേരിന് നല്‍കിയ പരാതി
ജൂലൈ രണ്ട് വരെ പോലീസ് കേസെടുക്കാതെ വന്നതോടെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. ഇതോടെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെടുകയുമായിരുന്നു.
ഈ മാസം 11-നാണ് കേസില്‍ മൂന്ന് പേര് അറസ്റ്റിലാകുന്നത്. ഇത് വരെ റിമാന്റിലായിരുന്ന ഇവരെ ഇന്നലെ രാവിലെയാണ് കസ്റ്റഡിയില്‍ ലഭിക്കുന്നത്. വ്യാജ ആര്‍.സി എന്ന് ആരോപണം നേരിടുന്ന നമ്പറിലുള്ള കാറ് ഇത് വരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. കേസിലെ പ്രധാന പ്രതിയുടെ മൊഴിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടും ഉദ്യൊഗസ്ഥരുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. കേസ് ഒതുക്കി തീര്‍ക്കാന്‍ ജില്ലയിലെയും കോഴിക്കോട്ടെയും മന്ത്രിമാര്‍ ശ്രമിക്കുകയാണെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കുമെന്നും പ്രക്ഷോഭം ശ്ക്തമാക്കുമെന്നും യൂത്ത്‌ലീഗ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.