Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 22:06 IST
Share News :
പീരുമേട്:
വാഗമണിലേക്ക് വിനോദയാത്രക്ക് പോയ നാഷണൽ സർവീസ് സ്കീം അധ്യാപകരടങ്ങുന്ന സംഘം തീ അണച്ചു.
വാഗമൺ കാവകുളത്ത് ഇന്നലെ രാവിലെ പത്തരക്കാണ് സംഭവം.
കോഴിക്കോട്ജെഡിറ്റി വൊക്കേഷണൽ ഹയർസെക്കന്ററി അധ്യാപകരായ ജില്ലാ കോർഡിനേറ്റർ ബിന്ദു, പ്രോഗ്രാം ഓഫീസർമാരായ നൗഷീർ അലി ,ഫബീന ബീഗം പ്രിൻസിപ്പൽ ഹമീദ് മാസ്റ്റർ, മനോജ് മാഷ്,അബ്ദുൽ ഗഫൂർ, സാജിദലി,ആസിഫ്, ഡ്രൈവർ അബ്ദുൽ ലത്തീഫ് എന്നിവർ ഒരു വീട്ടിൽപുകഉയരുന്നത്കണ്ട് ചെന്നപ്പോൾ കണ്ടത് വീടിന്റെ പുറക് വശത്തെ അടുപ്പിൽ നിന്ന് വിറപുരക്കും തുടർന്ന് വീടിനും തീ പിടിച്ചു കത്തുന്നതാണ്. വീട്ടിലുള്ളവരും അയൽവാസികളും ഞായറാഴ്ച്ച കുർബാനക്ക് പോയ സമയത്തായിരുന്നു അഗ്നിബാധ. ഉടനടിഅധ്യാപകർസമയോചിതമായിവെള്ളമൊഴിച്ചുതീകെടുത്തുകയായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീടിൻ്റെ മേൽക്കുരയിൽ ഉണക്ക പുല്ല് വളർന്നു നിൽക്കുകയായിരുന്നു. അതിൽ തീ പിടിക്കാഞ്ഞത് വൻദുരന്തം ഒഴിവായി.വിവരമറിഞ്ഞെത്തിയ
ബോണാമി സി.എസ്.ഐ പള്ളി വികാരിഫാ : എ.ടി. ജോണും വീട്ടുടമ ക്രിസ്തുരാജും കുടുംബവും അധ്യാപകർക്ക് നന്ദിയുംഅറിയിച്ചു. .
Follow us on :
More in Related News
Please select your location.