Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐക്കരപ്പടിയിൽ വീണ്ടും ലഹരി വേട്ട ; ഒരാൾ എക്സൈസ് പിടിയിൽ

25 Mar 2025 10:36 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : ഐക്കരപ്പടിയിൽ 31 ഗ്രാം ഹെറോയിനുമായി യുവാവ് എക്‌സൈസ് പിടിയിൽ. ചേലേമ്പ്ര കൊളക്കാട്ടുചാലിയിൽ നീലാടത്ത് മലയിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (37) ആണ് പിടിയിലായത്. ഇന്നലെ രാത്രി എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് 31.298 ഗ്രാം ഹെറോയിനുമായി പ്രതി പിടിയിലാവുന്നത്. രണ്ടു ദിവസം മുൻപ് ഐക്കരപ്പടിയിലെ പേങ്ങാടിൽ നിന്ന് 50 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടിയിരുന്നു.

ലഹരി വസ്തുക്കളുമായി മുൻപും മുഹമ്മദ്‌ നിഷാദ് പിടിയിലായിട്ടുണ്ട്. 2020 ൽ 48 കിലോ കഞ്ചാവുമായി ആന്ധ്രയിൽ നിന്ന് ഇയാളെ പിടി കൂടിയിരുന്നു. ശേഷവും പല തവണ ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടിട്ടുണ്ട്. ലഹരിക്കടിമയായ ഇയാൾ പണമുണ്ടാക്കാൻ വേണ്ടി ലഹരി വിതരണം നിത്യതൊഴിലാക്കിയിരിക്കുകയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി കെ ജയരാജ്‌ പറഞ്ഞു.

അറസ്റ്റിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി മുൻപാകെ ഹാജരാക്കും. എക്സൈസ് ഇൻസ്‌പെക്ടർ എ പി ദിപീഷിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അബ്ദുൽ നാസർ പി, അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ പ്രജേഷ്കുമാർ, ജ്യോതിഷ് ചന്ദ്, മുഹമ്മദ് അലി, പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ഷിജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് കുമാർ, വിനയൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മായാ ദേവി, ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.



Follow us on :

More in Related News