Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി നിർമ്മാർജന സമിതിയുടെ (എൽ എൻ എസ് ഖത്തർ ) ആഭിമുഖ്യത്തിൽ ലഹരി വിമോചന സംഗീത യാത്രയും ബോധവൽക്കരണവും.

02 Mar 2025 02:56 IST

ISMAYIL THENINGAL

Share News :

ദോഹ: വർധിച്ചുവരുന്ന ലഹരിക്കെതിരെ കലാ സാംസ്കാരിക മണ്ഡലങ്ങൾ ഒന്നിക്കുന്ന പദ്ധതിയുടെ പോസ്റ്റർ പ്രകാശനം നടത്തി.                

സ്കിൽസ് ഡെവലപ്‌മെന്റ് സെന്ററിൽ നമ്മുടെ ഈസക്ക എന്ന പേരിൽ ഖത്തറിലെ കലാ സാംസ്കാരിക സാമൂഹ്യ പ്രവർത്തകരും, കമ്മ്യൂണിറ്റി നേതാക്കളും ഒത്തു ചേർന്നു. ഈസക്ക പ്രവാസി സമൂഹത്തിനും, കലാ കായിക പ്രവർത്തകർക്കും നൽകി വന്നിരുന്ന പിന്തുണക്ക് നന്ദി പറഞ്ഞു കൊണ്ട് മഹത്തായ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.                  

    

കുറുക്കോളി മൊയ്‌ദീൻ എം എൽ എ പ്രസിഡണ്ടും, കുഞ്ഞിക്കോമു മാസ്റ്റർ വർക്കിങ് പ്രസിഡണ്ടും, പി എം കെ കാഞ്ഞിയൂർ ജനറൽ സെക്രട്ടറിയും, എം കെ എ ലത്തീഫ് ട്രഷററുമായി 2017 മുതൽ കേരളത്തിൽ ലഹരിക്കെതിരെ ശക്തമായി പ്രവർത്തിക്കുന്ന (LNS) ലഹരി നിർമാർജന സമിതിയുടെ പോസ്റ്റർ പ്രകാശനവും നടത്തി. ഐ സി ബി എഫ്, എം സി മെമ്പർ ജാഫർ തയ്യിൽ, ലോക കേരള സഭ മെമ്പർ അബ്ദു റഊഫി കൊണ്ടോട്ടി, ഡോ. അബ്ദുൾ റഷീദ് പട്ടത്ത്, ജാഫർ ജാതിയേരി (പ്രസിഡണ്ട്- LNS ഖത്തർ) സിദ്ദിഖ് ചെറുവല്ലൂർ (ജനറൽ സെക്രട്ടറി -LNS ഖത്തർ) മുത്തലിബ് മട്ടന്നൂർ (മാപ്പിള കലാ അക്കാദമി പ്രസിഡണ്ട് ) ബദറുദ്ദീൻ (കെ എം സി സി നാട്ടിക മണ്ഡലം പ്രസിഡണ്ട്) അലവി വയനാടൻ, മുഹസിൻ തളിക്കുളം.ബഷീർ (തളിക്കുളം കൂട്ടായ്മ മുൻ പ്രസിഡണ്ട്) മജീദ് പരൂർ, അലി കണ്ണോത്ത്, നവാസ് മുഹമ്മദലി, ബഷീർ വട്ടേക്കാട്, ഇർഫാൻ പകര, റഷീദ് ചാലിശ്ശേരി, ഷിഹാബ് തിരൂർ, റാഫി പാറക്കാട്ടിൽ, റൗഫ് മലയിൽ, മൻസൂർ മണ്ണാർക്കാട്,  നാസർ  (കെഎംസിസി നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി), ഫൈസൽ പേരാമ്പ്ര, കബീർ തളിക്കുളം,  ഗായകരായ ആഷിഖ് മാഹി, റിയാസ് കരിയാട്, ഹംദാൻ, ഹിബ ബദറുദ്ദീൻ  

തുടങ്ങിയവർ പങ്കെടുത്തു.

           

    


Follow us on :

More in Related News